
മിച്ചല്‍ മാര്‍ഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി; ഡല്‍ഹിക്ക് വന്‍ നഷ്ടം
വിനയായത് പരിക്ക്, മടക്കം ചികിത്സയ്ക്കായി

ന്യൂഡല്‍ഹി: രണ്ട് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തു നില്ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. അവരുടെ നിര്‍ണായക താരമായ മിച്ചല്‍ മാര്‍ഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി.
പിന്‍തുടയ്ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം മടങ്ങിയത്. തുടര്‍ ചികിത്സയ്ക്കായാണ് മാര്‍ഷ് ടീം വിട്ടത്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ മിച്ചല്‍ മാര്‍ഷായിരിക്കും ഓസ്ട്രേലിയ ടീമിനെ നയിക്കുക. ഇതും മടങ്ങുന്നതിനു ആക്കം കൂട്ടി. ഡല്‍ഹി ്യാപിറ്റല്സുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ചര്‍ച്ച നടത്തിയ ശേഷമാണ് താരത്തെ തിരികെ വിളിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിലവില്‍ താരം ഫോമില്‍ അല്ല. ഈ സീസണില്‍ നാല് കളികളില്‍ മാത്രമാണ് താരം കളിച്ചത്. കാര്യമായ മികച്ച പ്രകടനങ്ങളും ഇല്ല. എങ്കിലും ഓള് റൗണ്ടറായ മാര്‍ഷ് ടീമിലെ നിര്‍ണായക സാന്നിധ്യം തന്നെയാണ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളും താരത്തിനു പരിക്കിനെ തുടര്‍ന്നു നഷ്ടമായിരുന്നു. രാജസ്ഥാന് റോയല്‍സിനെതിരെ നേടിയ 23 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ടോപ് സ്കോര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്പ്പനങ്ങള് നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര് ചന്ദ്രശേഖരന്

മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം

