
'ഞാന്‍ ഒരു തൊഴിലാളി, പന്തെറിയുകയാണ് എന്റെ പണി'; ഇന്ത്യന്‍ ടീമില്‍ ഇടം നേടാത്തതിനെക്കുറിച്ച് ഷമി

കൊല്‍ക്കത്ത: ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ പ്രതികരണവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മുഹമ്മദ് ഷമി. നമ്മള് ഒരു തൊഴിലാളിയെ (മസ്ദൂര്‍) പോലെയാണ്, പന്തെറിയുക എന്നത് മാത്രമാണ് നമ്മുടെ ജോലി. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകളും പരിക്കുകളും സ്വാഭാവികമാണ്. എന്നാല്‍ കഠിനാധ്വാനം നമ്മള് ഒരിക്കലും മറക്കരുത്. ആഢംബരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും പിന്നാലെ പോയാല്‍ അത് നമ്മുടെ ബലഹീനതയായി മാറുമെന്നും ഷമി പറഞ്ഞു.
ബംഗാള്‍ പ്രോ ടി20 ലീഗിന്റെ മൂന്നാം സീസണ് ഉദ്ഘാടന ചടങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് അജിങ്ക്യ രഹാനെ, റിങ്കു സിങ് എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു ഷമി.
കര്‍ഷക കുടുംബത്തില്‍ ജനിച്ച താന്‍ തന്റെ വേരുകള്‍ മറന്നിട്ടില്ലെന്നും കളിയോടുള്ള അഭിനിവേശം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ടെന്നും ഷമി പറഞ്ഞു. ഈഡന് ഗാര്‍ഡന്‍സിലെ പിച്ചും സാഹചര്യങ്ങളും എനിക്ക് നന്നായി അറിയാം. ലഖ്നൗവിന് വേണ്ടി കെകെആറിനെതിരെ കളിക്കുമ്പോള്‍ എനിക്ക് ആ ആനുകൂല്യം ലഭിക്കും. യുപിയിലാണ് ജനിച്ചതാണെങ്കിലും ബംഗാളാണ് തന്റെ കര്‍മ്മഭൂമിയെന്ന് ഷമി പറഞ്ഞു.
ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി ഷമി രണ്ട് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ ഹോം ഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനുള്ള തയാറെടുപ്പിനിടെയാണ് ഷമി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതില്‍ നിലപാട് വ്യക്തമാക്കിയത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Mohammad Shami Makes Big Remark Amid Selection Debate
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സമ്പത്തിന്റെ തലസ്ഥാനവും തൃശൂര്‍ തന്നെ, കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുന്നില്‍, ഇന്ത്യയിലെ ആദ്യ പത്തില്‍

വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്
