മങ്കിഗേറ്റ് വിവാദം; എന്റെ ഭാഗത്തെ സത്യം ആരും കേട്ടിട്ടില്ല, അത് വെളിപ്പെടുത്തും: ഹര്‍ഭജന്‍ സിങ്

പുറത്ത് വരാന്‍ പോകുന്ന തന്റെ ആത്മകഥയില്‍ ഇതിനെ കുറിച്ചെല്ലാം പറയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST

ന്യൂഡല്‍ഹി: 2008ലെ മങ്കിഗേറ്റ് വിവാദത്തില്‍ തന്റെ ഭാഗം ആരും കേട്ടിട്ടില്ലെന്നും താന്‍ കടന്നുപോയ മാനസികാവസ്ഥയെ കുറിച്ച് ആര്‍ക്കും അറിയില്ലെന്നും ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. പുറത്ത് വരാന്‍ പോകുന്ന തന്റെ ആത്മകഥയില്‍ ഇതിനെ കുറിച്ചെല്ലാം പറയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

അന്ന് സിഡ്‌നിയില്‍ സംഭവിച്ചതും അതിന് ശേഷമുണ്ടായതുമെല്ലാം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. മറ്റുള്ളവര്‍ പറഞ്ഞത് മറന്നേക്കൂ. എനിക്കും നിങ്ങള്‍ക്കും അറിയാം സത്യത്തിന് രണ്ട് മുഖം ഉണ്ടെന്ന്, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഹര്‍ഭജന്‍ പറഞ്ഞു. 

ഞാന്‍ അനുഭവിച്ചത് പോലെ മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരരുത്

ആ സംഭവത്തില്‍ എന്റെ ഭാഗത്തുള്ള സത്യത്തെ കുറിച്ച് ആരും ശ്രദ്ധിച്ചില്ല. മാനസികമായി ഞാന്‍ തകര്‍ന്നതോ, ആ ആഴ്ച ഞാന്‍ കടന്ന് പോയ വിധമോ എങ്ങനെ എന്ന് ആരും ശ്രദ്ധിച്ചില്ല. എന്റെ ഭാഗത്തുള്ള ശരിയെ കുറിച്ചൊന്നും ഞാന്‍ അധികം സംസാരിച്ചിട്ടില്ല. എന്നാല്‍ വരാന്‍ പോകുന്ന ആത്മകഥയില്‍ ഞാന്‍ ഇതിനെ കുറിച്ചെല്ലാം പറയും. ഞാന്‍ അവിടെ അനുഭവിച്ചത് പോലെ മറ്റാര്‍ക്കും അനുഭവിക്കേണ്ടി വരരുത്. 

ആ സമയം എനിക്ക് വേണ്ട ശ്രദ്ധ ആരെങ്കിലും നല്‍കിയിരുന്നു എങ്കില്‍ എന്റെ കരിയറില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാനെ. എന്നാല്‍ എനിക്ക് നിരാശയില്ല. തീരുമാനം എടുക്കേണ്ടവര്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തു. അതിനാല്‍ എനിക്കൊന്നും പറയാനില്ല. ആ സമയം എനിക്ക് നിരാശയുണ്ടായി. എന്നാല്‍ അതിലേക്കെല്ലാം ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ നിരാശയില്ല, ഹര്‍ഭജന്‍ പറഞ്ഞു.
 

News Now