വിജയ വഴിയില്‍ തിരിച്ചെത്തി മുംബൈ ഇന്ത്യന്‍സ്; പഞ്ചാബിന് എതിരെ 6 വിക്കറ്റ് ജയം

20 ഓവറില്‍ പഞ്ചാബ് കിങ്‌സിനെ 135 റണ്‍സില്‍ ഒതുക്കിയതിന് ശേഷം മുംബൈ 6 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:49 am IST

ഷാര്‍ജ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് എതിരെ ജയം പിടിച്ച് മുംബൈ ഇന്ത്യന്‍സ്. സീസണില്‍ യുഎഇയിലെ മുംബൈയുടെ ആദ്യ ജയമാണ് ഇത്. 20 ഓവറില്‍ പഞ്ചാബ് കിങ്‌സിനെ 135 റണ്‍സില്‍ ഒതുക്കിയതിന് ശേഷം മുംബൈ 6 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. 

ഇതോടെ 10 പോയിന്റോടെ മുംബൈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരെ 3 വിക്കറ്റ് ജയം പിടിച്ച കൊല്‍ക്കത്തയാണ് നാലാം സ്ഥാനത്ത്. പഞ്ചാബിന് മുന്‍പില്‍ ചെയ്‌സ് ചെയ്യവെ 2 വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലേക്ക് മുംബൈ വീണെങ്കിലും ഹര്‍ദിക്കും സൗരഭ് തിവാരിയും ചേര്‍ന്ന് മുംബൈയെ വലിയ അപകടങ്ങളില്ലാതെ ജയത്തിലേക്ക് എത്തിച്ചു. 

സൗരഭ് തിവാരി 37 പന്തില്‍ 45 റണ്‍സ് നേടി. ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 40 റണ്‍സും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ്ങും രാഹുലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ആറാം ഓവറിലാണ് പഞ്ചാബ് പതറിത്തുടങ്ങിയത്. 15 റണ്‍സെത്ത് മന്‍ദീപ് മടങ്ങി. ക്രിസ് ഗെയ്ല്‍ നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുലിന്റെ വിക്കറ്റും വീണു. നിക്കോളാസ് പൂരനാകട്ടെ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ഹൂഡയും മാര്‍ക്രവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ 100 കടത്തി. പക്ഷെ തൊട്ടുപിന്നാലെ മാര്‍ക്രം ക്ലീന്‍ ബൗള്‍ഡായി. 42 റണ്‍സെടുത്താണ് മാര്‍ക്രം പുറത്തായത്. ആറ് ബൗണ്ടറികള്‍ നിറഞ്ഞതായിരുന്നു ഇന്നിം?ഗ്‌സ്. പിന്നാലെ ഹൂഡയും മടങ്ങി. 28 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും കീറണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now