രോഹിത് ശര്‍മ കെകെആറിലേക്ക്? സൂര്യന്‍ നാളെയും ഉദിക്കും, 'കെ നൈറ്റില്‍' അസാധ്യം!

അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലകനായതോടെ ഹിറ്റ്മാന്‍ മുംബൈ വിടുമെന്ന് അഭ്യൂഹങ്ങള്‍

Rohit Sharma mi
Rohit Sharmax
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :30 ഒക്ടോബർ 2025, 8:24 pm IST

മുംബൈ: ഇതിഹാസ താരവും മുന്‍ നായകനുമായ രോഹിത് ശര്‍മ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി മുംബൈ ഇന്ത്യന്‍സ്. ഹിറ്റ്മാന്‍ മുംബൈ ഇന്ത്യന്‍സില്‍ തന്നെ തുടരുമെന്നു ടീം വ്യക്തമാക്കി.

'സൂര്യന്‍ നാളെ വീണ്ടും ഉദിക്കും. പക്ഷേ (കെ) നൈറ്റില്‍ അതു ബുദ്ധിമുട്ടാണ്, അസാധ്യവുമാണ്!'- എന്ന അടിക്കുറിപ്പോടെ രോഹിതിന്റെ ചിത്രം സഹിതം എക്‌സില്‍ പോസ്റ്റ് ചെയ്താണ് ടീം അഭ്യൂഹങ്ങള്‍ തള്ളിയത്.

അഭിഷേക് നായരെ കൊല്‍ക്കത്ത കഴിഞ്ഞ ദിവസം മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. പിന്നാലെയാണ് രോഹിത് മുംബൈ ടീം വിട്ട് കെകെആര്‍ പാളയത്തിലേക്ക് പോകുമെന്ന നിലയിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായത്.

രോഹിത് ശര്‍മയുമായി അടുത്ത ബന്ധമുള്ള ആളാണ് അഭിഷേക്. ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു വിരമിച്ച ശേഷം ഏകദിനത്തില്‍ മാത്രം ഫോക്കസ് ചെയ്യുന്ന രോഹിതിനു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനു സഹായം നല്‍കിയത് അഭിഷേകായിരുന്നു. അഭിഷേകിന്റെ കീഴിലാണ് രോഹിത് ബാറ്റിങ് പരിശീലിച്ചത്. ഇതോടെയാണ് രോഹിത് കെകെആറിലേക്കുന്നുള്ള വ്യാഖ്യാനങ്ങള്‍ വ്യാപകമായത്.

News Now

Summary

Rohit Sharma: Mumbai Indians have dismissed rumours of Rohit Sharma's trade to Kolkata Knight Riders ahead of IPL 2026. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates