
വീണ്ടും ‘ഡികെ...ഡികെ‘ വിളികൾ; ആരാധകരോട് ബൗണ്ടറി കടന്ന് തർക്കിച്ച് മുരളി വിജയ് (വീഡിയോ)
മത്സരത്തിനിടെ ആരാധകരുടെ നേർക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ കടന്ന് മുരളി വിജയ് എത്തുന്നതും താരത്തെ സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിക്കുന്നതുമാണ് പുതിയ വീഡിയോ
ചെന്നൈ: മുൻ ഇന്ത്യൻ താരം മുരളി വിജയ്യെ വീണ്ടും പ്രകോപിപ്പിച്ച് ആരാധകർ. തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ കഴിഞ്ഞ ദിവസം ‘ഡികെ...ഡികെ‘ വിളികളുമായി ആരാധകർ നിറഞ്ഞപ്പോൾ താരം കൈയടിക്കുന്നതും പിന്നാലെ കൈ കൂപ്പുന്നതും വൈറലായി മാറിയിരുന്നു. സമാനമായ സംഭവം വീണ്ടും ആവർത്തിച്ചതോടെയാണ് കഴിഞ്ഞ ദിവസം താരം പ്രകോപിതനായത്.
മത്സരത്തിനിടെ ആരാധകരുടെ നേർക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ കടന്ന് മുരളി വിജയ് എത്തുന്നതും താരത്തെ സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിക്കുന്നതുമാണ് പുതിയ വീഡിയോ. താരം ആരാധകരോടു തർക്കിക്കുന്നതും വീഡിയോയിലുണ്ട്.
Murali Vijay's Fight with Crowd, Crowd also Fightback with Vijay and send back to the ground.#TNPL #CricketTwitter pic.twitter.com/9vSgmyMzTK
â CricketWithAman (@imAmanParihar) July 28, 2022
‘ഡികെ’ വിളികൾ ആവർത്തിച്ചതിനാലാണ് താരം ആരാധകരോടു തർക്കിച്ചതെന്നാണു വിവരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ തമിഴ്നാട്ടിലെ ആഭ്യന്തര ടി20 ലീഗിലാണു കളിക്കുന്നത്.
#TNPL2022 DK DK DK ......
â Muthu (@muthu_offl) July 7, 2022
Murali Vijay reaction pic.twitter.com/wK8ZJ84351
2018ൽ പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് മുരളി വിജയ് ഏറ്റവുമൊടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ടിഎൻപിഎല്ലിൽ റൂബി ട്രിച്ചി വാരിയേഴ്സ് ടീമിന്റെ താരമാണ് മുരളി വിജയ്. ക്രിക്കറ്റിൽ നിന്നു ചെറിയ ഇടവേള എടുത്തതാണെന്നും ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണെന്നും ടിഎൻപിഎൽ മത്സരത്തിനിടെ മുരളി വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


