
29 വര്‍ഷം തകരാതെ നിന്നു; സച്ചിന്റെ റെക്കോര്‍ഡ് തിരുത്തി മുഷീര്‍ ഖാന്
വിദര്‍ഭയ്ക്കെതിരെ രഞ്ജി ഫൈനലില്‍ സെഞ്ച്വറി (136)

മുംബൈ: ഇതിഹാസ ബാറ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ യുവ ബാറ്റര്‍ മുഷീര്‍ ഖാന്. വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേടിയാണ് താരം റെക്കോര്‍ഡ് തിരുത്തിയത്.
രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് മുഷീര്‍ സ്വന്തമാക്കിയത്. 19 വയസും 14 ദിവസവും പ്രായമുള്ളപ്പോഴാണ് മുഷീറിന്റെ നേട്ടം. മത്സരത്തില്‍ താരം 136 റണ്‍സെടുത്തു രണ്ടാം ഇന്നിങ്സില്‍ മുംബൈയുടെ നെടുംതൂണായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സച്ചിന് ടെണ്ടുല്‍ക്കര്‍ 1994-95 സീസണില്‍ പഞ്ചാബിനെതിരെ നേടിയ സെഞ്ച്വറിയാണ് ഇതുവരെ റെക്കോര്‍ഡ് ബുക്കില്‍. 29 വര്‍ഷമായി തകരാതെ നിന്ന നേട്ടമാണ് മുഷീര്‍ തിരുത്തിയത്.
WHAT TO READ NEXT
ഋഷഭ് പന്ത് ഫുള്‍ ഫിറ്റ്; ഐപിഎല്‍ കളിക്കുമെന്ന് ബിസിസിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍



