
News Now
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് എത്തിയ അതിഥിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. ജപ്പാൻ താരം നവോമി ഒസാകയും ടുണീഷ്യൻ താരം ഓൻസ് ജബേറുമായുള്ള മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് സംഭവം. നവോമി ഓസാകയുടെ ദേഹത്ത് പറന്നിറങ്ങിയ ചിത്രശലഭമാണ് ആ വൈറൽ താരം.

സർവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നവോമിയുടെ കാലിലാണ് ചിത്രശലഭം വന്നിരുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഏറെ കരുതലോടെ ആ ശലഭത്തെ കൈ കൊണ്ടെടുത്ത് കോർട്ടിനു പുറത്തു കൊണ്ടുപോയി പറത്തി വിടാൻ നവോമി ശ്രമിച്ചു. എന്നാൽ നവോമിയെ വിട്ടു പോകാൻ തയാറാകാതെ അത് അവരുടെ മുഖത്തു വന്നിരുന്നു. ചിത്രശലഭത്തെ വീണ്ടും കൈകളിലെടുത്ത് വളരെ കരുതലോടെ പുറത്തു കൊണ്ടുപോയി പറത്തി വിടുന്ന നവോമിയുടെ വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്.
Even the butterflies in Australia love @naomiosaka #AusOpen | #AO2021 pic.twitter.com/DyJ7jLYYgh
â #AusOpen (@AustralianOpen) February 12, 2021
മനോഹര നിമിഷത്തിനാണ് കാണികൾ സാക്ഷിയായത്. ‘ഓസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ സ്നേഹിക്കുന്നു നവോമി’ എന്ന കുറിപ്പോടെ ഓസ്ട്രേലിയൻ ഓപ്പണിന്റെ ട്വിറ്റർ പേജിൽ വീഡിയോ പങ്കിട്ടിട്ടുണ്ട്. മത്സരത്തിൽ ഓൻസ് ജബേറിനെ ഒസാക പരാജയപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






