സ്വർണം തുഴഞ്ഞെടുത്ത് കേരളത്തിന്റെ വനിതകൾ; ബാസ്കറ്റ് ബോളിൽ വെള്ളി; ദേശീയ ​ഗെയിംസിൽ രണ്ട് മെഡലുകൾ കൂടി

വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിൽ ആർച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ അശ്വതി, മീനാക്ഷി, ആര്യ ഡി നായർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്

റോവിങ് കോക്സ്ഡ് എയ്റ്റിൽ സ്വർണം നേടിയ ടീമിലെ അം​ഗങ്ങളായ ആർച്ച, അലീന ആന്റോ എന്നിവർ
Last Updated :20 January 2024, 9:07 am IST

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് വീണ്ടും സുവർണ നേട്ടം. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളത്തിന്റെ സ്വർണ നേട്ടം. വനിതകളുടെ ബാസ്കറ്റ് ബോളിൽ കേരളം വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. 

വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിൽ ആർച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ അശ്വതി, മീനാക്ഷി, ആര്യ ഡി നായർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. 6:35.0 മിനിറ്റിൽ ഫിനിഷ് ചെയ്താണ് വനിതാ ടീമിന്റെ നേട്ടം. ഈയിനത്തിൽ ഒഡിഷ വെള്ളിയും തമിഴ്നാട് വെങ്കലവും നേടി.

വനിതാ ബാസ്‌കറ്റ് ബോൾ ത്രീ ഓൺ ത്രീയിലാണ് കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഫൈനലിൽ തെലങ്കാനയോടാണ് തോറ്റത്. 13-17 എന്ന സ്കോറിനാണ് കേരളത്തിന്റെ തോൽവി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now