ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലില്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

Neeraj Chopra qualifies for World Championships finals
Neeraj Chopra qualifies for World Championships finalssource: Athletics Federation of India
Edited by :dhanojam
Last Updated :17 സെപ്റ്റംബർ 2025, 5:30 pm IST

ടോക്കിയോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. പുരുഷ ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് ആയ 84.50 മീറ്റര്‍ മറികടന്നതോടെയാണ് ഫൈനലില്‍ പ്രവേശിച്ചത്.

യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിലെ ആദ്യ ത്രോയില്‍ തന്നെ രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവായ 27 കാരനായ നീരജ് 84.85 മീറ്റര്‍ ദൂരമാണ് കുറിച്ചത്. 84.50 മീറ്റര്‍ എന്ന ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് നേടുന്നവര്‍ അല്ലെങ്കില്‍ മികച്ച 12 ഫിനിഷര്‍മാര്‍ വ്യാഴാഴ്ച നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കും.

യോഗ്യതാ റൗണ്ടില്‍ 87.21 മീറ്റര്‍ എറിഞ്ഞ് ജര്‍മ്മന്‍ താരം ജൂലിയന്‍ വെബര്‍, കെഷോണ്‍ വാല്‍ക്കോട്ട്, ജാക്കൂബ് വാഡ്ലെച്ച്, സച്ചിന്‍ യാദവ് എന്നിവരോടൊപ്പമാണ് നീരജ് ചോപ്രയും ഫൈനലില്‍ എത്തിയത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ 19 പേരാണ് മത്സരിച്ചത്.

News Now

Summary

Neeraj Chopra qualifies for World Championships finals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates