
നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെ പീഡിപ്പിച്ചു; പരാതിയുമായി 17കാരി
ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഹോട്ടലില്‍ വെച്ച് സന്ദീപ് തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി
കാഠ്മണ്ഡു: നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സന്ദീപ് ലമിച്ചാനെക്കെതിരെ പീഡന പരാതി. 17കാരിയുടെ പരാതിയില്‍ കാഠ്മണ്ഡു വാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഹോട്ടലില്‍ വെച്ച് സന്ദീപ് തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പോകുന്നതിന്റെ തലേ ദിവസം തനിക്കൊപ്പം യാത്ര വരാന്‍ സന്ദീപ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. രാത്രി എട്ട് മണിയോടെ ഹോസ്റ്റല്‍ അടച്ചതോടെ പെണ്‍കുട്ടിക്ക് യാത്ര കഴിഞ്ഞ് തിരികെ ഹോസ്റ്റലിലേക്ക് മടങ്ങാനായില്ല. ഇതോടെ കാഠ്മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി.
Nepal Police starts investigation over alleged rape complaint against Nepali national Cricket team Captain Sandeep Lamichhane, after a minor aged 17 lodged the case, stated Nepal Police in a statement
â ANI (@ANI) September 7, 2022
(Photo courtesy: Sandeep Lamichhane's Twitter handle) pic.twitter.com/3HK386a6n5
ഹോട്ടലില്‍ താമസിച്ച രാത്രി സന്ദീപ് പീഡിപ്പിച്ചതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. സന്ദീപിന്റെ ആരാധികയായിരുന്നു പെണ്‍കുട്ടി. സന്ദീപ് ആണ് പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ താത്പര്യം അറിയിച്ചത്.
നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കുകയാണ് സന്ദീപ്. 2018ല്‍ നേപ്പാളിനായി അരങ്ങേറ്റം കുറിച്ച സന്ദീപ് 30 ഏകദിനവും 40 ട്വന്റി20യും ടീമിനായി കളിച്ചു. ഏകദിനത്തില്‍ 69 വിക്കറ്റും ട്വന്റി20യില്‍ 78 വിക്കറ്റും വീഴ്ത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



