വീണ്ടും പരിക്ക്; നെയ്മര്‍ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകും; പിഎസ്ജിക്ക് കനത്ത തിരിച്ചടി

കണങ്കാലിന്റെ ലിഗ്മെന്റിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ചുരുങ്ങിയത് മൂന്ന്, നാല് മാസമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും

മത്സരത്തിനിടെ പരിക്കേറ്റ് വീഴുന്ന നെയ്മർ/ എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

പാരിസ്: കരിയറിലെ മറ്റൊരു വലിയ തിരിച്ചടി നേരിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരവും പിഎസ്ജി മുന്നേറ്റക്കാരനുമായ നെയ്മര്‍. ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തിനിടെ പരിക്കേറ്റ് ഗ്രൗണ്ട് വിട്ട നെയ്മറിന് ഈ സീസണില്‍ ഇനി കളിക്കാന്‍ സാധിക്കില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതായതിനാല്‍ ശസ്ത്രക്രിയ അനിവാര്യമാണ്. ദോഹയില്‍ വച്ചായിരിക്കും താരത്തിന് ശസ്ത്രക്രിയ. 

കണങ്കാലിന്റെ ലിഗ്മെന്റിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ചുരുങ്ങിയത് മൂന്ന്, നാല് മാസമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും. 

ലില്ലിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരം മുഴുമിപ്പിക്കാതെ താരത്തെ സ്‌ട്രെക്ചറിലാണ് പുറത്തേക്ക് മാറ്റിയത്. 

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാളെ മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടാനിരിക്കെയാണ് നെയ്മറിന്റെ പുറത്താകല്‍. ആദ്യ പാദത്തില്‍ 1-0ത്തിന് സ്വന്തം തട്ടകത്തില്‍ പരാജയം ഏറ്റുവാങ്ങിയ പിഎസ്ജിക്ക് നാളെ ബയേണിന്റെ തട്ടകത്തിലാണ് രണ്ടാം പാദം. ഒരു ഗോളിന് പിന്നില്‍ നില്‍ക്കുന്ന അവര്‍ക്ക് ബ്രസീലിയന്‍ താരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now