പിന്തുടരുന്നത് ധോനി സാറിനെയാണ്. അദ്ദേഹത്തെ പോലെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:17 am IST

News Now

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സ് അവിശ്വസനീയ വിജയമാണ് ഗുജറാത്ത് ജയ്ന്റ്‌സിനെതിരെ നേടിയത്. തോല്‍വി മുന്നില്‍ കണ്ട അവരെ കിരണ്‍ നവ്ഗിരെ, ഗ്രെയ്‌സ് ഹാരിസ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് യുപിക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. കിരണ്‍ നവ്ഗിരെ 43 പന്തില്‍ 53 റണ്‍സാണ് കണ്ടെത്തിയത്. താരം അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയാണ് അര്‍ധ സെഞ്ച്വറിയടിച്ചത്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് കിരണ്‍ ഉപയോഗിച്ച ബാറ്റാണ്. 

താരത്തിന്റെ ബാറ്റിന് സ്‌പോണ്‍സര്‍ ലേബല്‍ ഉണ്ടായിരുന്നില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോനിയെ ആരാധിക്കുന്ന കിരണ്‍ സ്‌പോണ്‍സര്‍ ലേബല്‍ ഇല്ലാത്തതിനാല്‍ തന്റെ ഇഷ്ട താരത്തിന്റെ പേര് എഴുതി ചേര്‍ത്താണ് ബാറ്റുമായി കളത്തിലെത്തിയത്. സ്‌പോണ്‍സര്‍ ലേബല്‍ പതിക്കുന്ന സ്ഥാനത്ത് കിരണ്‍ 'എംഎസ്ഡി 07' എന്ന് എഴുതി വച്ചാണ് താരം ക്രീസിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. 

ധോണിയെ ഓര്‍മ്മിപ്പിച്ച് രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ പറത്താനും കിരണിനായി. താന്‍ പിന്തുടരുന്നത് ധോനി സാറിനെയാണ്. അദ്ദേഹത്തെ പോലെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. കിരണ്‍ ഒരിക്കല്‍ പറഞ്ഞു. ധോനിയെ പോലെ സിക്‌സടിക്കണമെന്ന് സ്വപ്‌നം കണ്ടിരുന്നു. ആ ആഗ്രഹത്തിന് പുറത്താണ് ഞാന്‍ ക്രിക്കറ്റ് തിരഞ്ഞെടുത്തത്. മറ്റൊരു ഇന്റര്‍വ്യൂവില്‍ താരം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates