ക്രിക്കറ്റില്‍ മാത്രമല്ല, അശ്വിന് 'പിടിയുണ്ട്' ടേബിള്‍ ടെന്നീസിലും; ഉജ്ജ്വല 'സ്മാഷ്' (വീഡിയോ)

ക്രിക്കറ്റില്‍ മാത്രമല്ല, അശ്വിന് 'പിടിയുണ്ട്' ടേബിള്‍ ടെന്നീസിലും; ഉജ്ജ്വല 'സ്മാഷ്' (വീഡിയോ)

വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:41 am IST

അഹമ്മദാബാദ്: സമീപകാലത്ത് ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ആര്‍ അശ്വിന്‍ എന്നാണ്. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലും പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഉജ്ജ്വല മികവാണ് താരം പുലര്‍ത്തുന്നത്. ടെസ്റ്റില്‍ 400 വിക്കറ്റുകള്‍ തികയ്ക്കാനും അശ്വിന് സാധിച്ചിരുന്നു. 

ഇപ്പോഴിതാ അശ്വിന്‍ പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ക്രിക്കറ്റില്‍ മാത്രമല്ല തനിക്ക് മികവ് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ. താരം ടേബിള്‍ ടെന്നീസ് കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചില്ലരക്കാരനോടല്ല അശ്വിന്‍ തന്റെ പോരാട്ട വീര്യം പുറത്തെടുക്കുന്നത്. ഒളിംപ്യന്‍ രാമന്‍ സുബ്രഹ്മണ്യവുമായാണ് താരത്തിന്റെ ടേബിള്‍ ടെന്നീസ് പോരാട്ടം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് താരം ശ്രദ്ധേയ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

ചെറിയ റാലിക്ക് ശേഷം മികച്ചൊരു സ്മാഷിലൂടെ രാമന്‍ സുബ്രഹ്മണ്യത്തെ താരത്തെ വിറപ്പിക്കുന്ന അശ്വിനാണ് വീഡിയോയില്‍ ഉള്ളത്. 

ചെന്നൈ സ്വദേശിയായ രാമന്‍ സുബ്രഹ്മണ്യം 2000ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ ഇന്ത്യക്കായി കളിച്ച താരമാണ്. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ താരമാണ് രാമന്‍ സുബ്രഹ്മണ്യം. 1997ലാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് രാമന്‍ സുബ്രഹ്മണ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now