ഇനി കരീബിയന്‍ മണ്ണില്‍ ട്വന്റി20 പോര്; ഓപ്പണറായി ഇഷാനോ ഋഷഭ് പന്തോ? സാധ്യത ഇലവന്
ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20യിലും കരുത്ത് കാണിക്കാന്‍ ഇന്ത്യ
ട്രിനിഡാഡ്: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20യിലും കരുത്ത് കാണിക്കാന്‍ ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം ഇന്ന്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിനൊപ്പം ചേരുമ്പോള്‍ കോഹ് ലിയുടെ വിടവാണ് ഇവിടെ എടുത്ത് പറയാനുള്ളത്. കോഹ് ലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ മൂന്നാം സ്ഥാനത്ത് കളിച്ചേക്കും. ബൗളിങ്ങില്‍ ബുമ്ര, ഷമി എന്നിവരുടെ അഭാവത്തില്‍ ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് അവസരം ലഭിക്കും. സ്പിന്നറായി അശ്വിനും.
Sound #TeamIndia captain @ImRo45 warming up in the nets ahead of the 1st #WIvIND T20I. pic.twitter.com/0V5A70l2EY
â BCCI (@BCCI) July 29, 2022
ട്വന്റി20 കണക്കുകളില്‍ വെസ്റ്റ് ഇന്ഡീസിനുമേല് ഇന്ത്യക്കാണ് ആധിപത്യം. 20 മത്സരങ്ങളില്‍ വിന്‍ഡിസിന് എതിരെ 13ലും ഇന്ത്യ ജയിച്ചു. എന്നാല്‍ സ്വന്തം മണ്ണില്‍ വിന്‍ഡിസ് നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്പരയില്‍ 2-0ന്റെ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാവും വിന്‍ഡിസ് ഇറങ്ങുക. ഇംഗ്ലണ്ടിനേയും അയര്‍ലന്‍ഡിനേയും ട്വന്റി20 പരമ്പരകളില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ വരവ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ വിന്‍ഡിസിനെതിരെ കളിക്കുന്നത്.
ഇന്ത്യയുടെ സാധ്യത 11: രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ആര് അശ്വിന്, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

