
ഒളിംപിക്സ് ഹോക്കി : വെങ്കല മെഡല്‍ തേടി ഇന്ത്യന്‍ വനിതകള്‍ കളത്തില്‍
മോസ്കോ ഒളിംപിക്സില്‍ നേടിയ 4-ാം സ്ഥാനമാണ് ഇന്ത്യയുടെ ഇതിനു മുന്‍പുള്ള മികച്ച പ്രകടനം

ടോക്യോ : ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ തേടി ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങുന്നു. ബ്രിട്ടനാണ് എതിരാളികള്‍. മല്‍സരം രാവിലെ ഏഴുമണിക്ക് ആരംഭിക്കും.
സെമിയില്‍ ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള അര്‍ജന്റീനയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന ഇന്ത്യയെ തോല്‍പ്പിച്ചത്. ഗുര്‍ജീത് കൗറിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.
ക്യാപ്റ്റന്‍ മരിയ നോയല്‍ ബാരിയോന്യൂവോ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് അര്‍ജന്റീനയുടെ വിജയിച്ചത്. 1980 മോസ്കോ ഒളിംപിക്സില്‍ നേടിയ 4-ാം സ്ഥാനമാണ് ഇന്ത്യയുടെ ഇതിനു മുന്‍പുള്ള മികച്ച പ്രകടനം.
ഇന്നു നടക്കുന്ന കലാശപ്പോരില്‍ നെതര്‍ലന്‍ഡ്സ് അര്‍ജന്റീനയെ നേരിടും. ആദ്യ സെമിയില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ബ്രിട്ടനെ തോല്‍പ്പിച്ചത്. 2008ലും 2012ലും വെള്ളി നേടിയ അര്‍ജന്റീന 2016ല്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. റിയോയിലെ വെങ്കല മെഡല്‍ ജേതാക്കളാണ് ജര്‍മനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



