ഭൂമിയിലെ എന്റെ പ്രിയപ്പെട്ട 3 കളിക്കാരില്‍ ഒരാള്‍; ടെസ്റ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി ഷെയ്ന്‍ വോണ്‍ 

'ടെസ്റ്റ് ടീമില്‍ ഹര്‍ദിക് വരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഇത് പറഞ്ഞിരുന്നു'

ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
Edited by :migrator
Last Updated :20 ജനുവരി 2024, 8:34 am IST

സിഡ്‌നി: ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഹര്‍ദിക് പാണ്ഡ്യയെ മടക്കി കൊണ്ടുവരണം എന്ന ആവശ്യവുമായി ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. ഭൂമിയിലെ എന്റെ പ്രിയപ്പെട്ട മൂന്ന് ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഹര്‍ദിക് എന്നും വോണ്‍ പറഞ്ഞു. 

ടെസ്റ്റ് ടീമില്‍ ഹര്‍ദിക് വരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഇത് പറഞ്ഞിരുന്നു. ഭൂമിയിലെ എന്റെ പ്രിയപ്പെട്ട മൂന്ന് കളിക്കാരില്‍ ഹര്‍ദിക്കും ഉണ്ട്. ഞാന്‍ ഹര്‍ദിക്കിനെ ഇഷ്ടപ്പെടുന്നു. അതൊരു ബിഗ് കോള്‍ ആണെന്നാണ് പലരും പറയുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് ഞാന്‍ പറയും. ഹര്‍ദിക് വിസ്മയിപ്പിക്കുന്ന താരമാണ്, വോണ്‍ പറഞ്ഞു. 

ഇപ്പോള്‍ ഏകദിനത്തിലേയും, ടി20യിലേയും ഹര്‍ദിക്കിന്റെ കളി കണ്ട് പ്രശംസയുമായി എല്ലാവരും എത്തുന്നുണ്ട്. ഹര്‍ദിക് എത്ര നന്നായി കളിക്കുന്നു എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ടെസ്റ്റ് ടീമില്‍ ഹര്‍ദിക്കിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മികച്ച ഫോമിലാണ് ഹര്‍ദിക് ഇപ്പോള്‍. ടെസ്റ്റില്‍ നിന്ന് കോഹ് ലിയെ ഇന്ത്യക്ക് നഷ്ടമാവുമ്പോള്‍ ഹര്‍ദിക്കിന് ടീമിനായി ഒരുപാട് ചെയ്യാനാവും. 

റോക്ക്‌സ്റ്റാറിനെ പോലെയാണ് ഹര്‍ദിക്. ഹര്‍ദിക് സംസാരിക്കുമ്പോള്‍ നമുക്ക് തോന്നുക വിന്‍ഡിസില്‍ നിന്നുള്ള കളിക്കാരനാണ് ഹര്‍ദിക് എന്നാണ്. ആന്റിഗ്വയിലെ ടീം ബെഞ്ചില്‍ ഇരുന്ന് ഇപ്പോള്‍ കളിക്കാനെത്തിയതേയുള്ളു എന്ന് തോന്നും. ടെസ്റ്റില്‍ ഏഴാം സ്ഥാനത്ത് ഹര്‍ദിക്കിനെ കാണാനാണ് എനിക്ക് ഇഷ്ടം. ബൗള്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ ഹര്‍ദിക്കിന് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വോണ്‍ പറഞ്ഞു.
 

Related Article

അഡ്‌ലെയ്ഡ് ടെസ്റ്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സാഹയും പൃഥ്വി ഷായും ഇലവനില്‍

പൃഥ്വി ഷായുടെ വളര്‍ച്ച എവിടെയെത്തി എന്നറിയാന്‍ ആകാംക്ഷയുണ്ട്; പ്ലേയിങ് ഇലവനെ കുറിച്ച് കോഹ്‌ലി

രോഹിത് ശര്‍മ ഓസീസ് മണ്ണില്‍, 14 ദിവസം ക്വാറന്റൈനില്‍

കവര്‍ ഡ്രൈവ് കളിക്കേണ്ടതില്ലെന്ന തീരുമാനം സഹോദരന്റെ വെല്ലുവിളി ഏറ്റെടുത്ത്; സിഡ്‌നിയിലെ 241ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഫ്‌ളഡ് ലൈറ്റിന് കീഴിലെ സാഹചര്യങ്ങള്‍ ഓസീസിന് നന്നായി അറിയാം; ടിപ്‌സുമായി കപില്‍ ദേവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now