മറ്റ് പാക് കളിക്കാരുടെ ശ്രദ്ധ മൊബൈലില്‍; ഖുര്‍ആന്‍ വായിച്ച് മുഹമ്മദ് റിസ്വാന്; ആരാധകരുടെ കയ്യടി
യാത്രക്കിടയില്‍ മറ്റ് പാക് താരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ശ്രദ്ധ കൊടുത്തിരിക്കുമ്പോള് റിസ്വാന് ഖുര്‍ആന്‍ വായിക്കുകയാണ്
ദുബായ്: നെതര്‍ലന്‍ഡ്സ് പര്യടനത്തിന് പിന്നാലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് നേരെ ദുബായിലേക്ക് പറക്കുകയായിരുന്നു പാകിസ്ഥാന് ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയതിന് പിന്നാലെ പാക് താരം മുഹമ്മദ് റിസ്വാന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
യാത്രക്കിടയില്‍ മറ്റ് പാക് താരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ശ്രദ്ധ കൊടുത്തിരിക്കുമ്പോള് റിസ്വാന് ഖുര്‍ആന്‍ വായിക്കുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ച വീഡിയോയിലാണ് റിസ്വാന് ഖുര്‍ ആന്‍ വായിച്ചിരിക്കുന്നത്. കളിക്കാരില്‍ ചിലര്‍ പുറത്തുള്ള ആരാധകരെ അഭിവാദ്യം ചെയ്യുന്നതും കാണാം. ഇവിടെ ഖുര്‍ ആന്‍ വായിച്ചിരിക്കുന്ന റിസ്വാനെ പ്രശംസിച്ചാണ് പ്രതികരണങ്ങള്‍ ഉയരുന്നത്.
Amsterdam to Dubai
â Pakistan Cricket (@TheRealPCB) August 23, 2022
The travel diary of the Pakistan team #AsiaCup2022 | #BackTheBoysInGreen pic.twitter.com/GfrFKYhdbM
ദുബായിലെത്തിയ പാകിസ്ഥാന് ടീം പരിശീലനം ആരംഭിച്ചു. ഓഗസ്റ്റ് 28ന് ഇന്ത്യക്കെതിരെയാണ് ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്റെ ഷഹീന് അഫ്രീദി ഏഷ്യാ കപ്പിനില്ലാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്.
Masha Allah @iMRizwanPak
â Abdullah SuÙtan (Follow back ) (@ImAbdullahs56) August 23, 2022
All the players are watching on their mobile phones, but Rizwan is reading Quran #PakVsInd #Asiacup2022 pic.twitter.com/0W0GooRHw5
Mohammad Rizwan reciting the Holy Quran on his way from Amsterdam to Dubai. Ma Shaa Allah #AsiaCup2022 pic.twitter.com/o9FslXRk7X
â Farid Khan (@_FaridKhan) August 23, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

