'വാട്ട് എ ക്യാച്ച്, ആ ടെന്നീസ് പന്ത് അവന്‍ സ്വന്തമാക്കി'- നായയെ പരിശീലിപ്പിച്ച് രവി ശാസ്ത്രി! (വീഡിയോ)

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:45 am IST

News Now

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കടുത്ത പരിശീലനത്തിലാണ്. പരിശീലനത്തിന് ശേഷമുള്ള ഒരു ചെറിയ വീഡിയോ പങ്കിട്ടിരിക്കുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. 

വിന്‍സ്റ്റണ്‍ എന്ന് പേരുള്ള നായയ്‌ക്കൊപ്പം കുറച്ചു നേരം ടെന്നീസ് കളിക്കുന്ന വീഡിയോയാണ് രവി ശാസ്ത്രി പങ്കിട്ടിരിക്കുന്നത്. ടെന്നീസ് റാക്കറ്റില്‍ നിന്ന് രവി ശാസ്ത്രി നീട്ടിയടിക്കുന്ന പന്ത് വിന്‍സ്റ്റണ്‍ കുതിച്ച് പാഞ്ഞ് തിരിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം. ഗ്രൗണ്ടിന്റെ പല ഭാഗത്തേക്കായി ഇത്തരത്തില്‍ രവി ശാസ്ത്രി ടെന്നീസ് പന്ത് അടിച്ചു കളയുന്നുണ്ട്. ഓരോ തവണയും നായ വളരെ വേഗത്തില്‍ ഓടി പന്ത് തിരിച്ചെടുക്കുന്നതാണ് വീഡിയോയില്‍. 

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 

'പരിശീലന സെഷനു ശേഷം ഞങ്ങളുടെ സുഹൃത്ത് വിന്‍സ്റ്റണ്‍ ഒരു ടെന്നീസ് പന്ത് സ്വന്തമാക്കി'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ വൈറലായി മാറി.  

ഈ മാസം 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates