പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി.

Shooter Avani Lekhara Wins Historic Gold
അവനി ലെഖാരെ -മോന അഗര്‍വാള്‍Source by : എക്സ്
Last Updated :30 August 2024, 5:43 pm IST

News Now

പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്ന് മെഡല്‍ സ്വന്തമാക്കി. വനിത താരങ്ങളുടെതാണ് അഭിമാനപ്രകടനം. വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ അവനി ലെഖാരെ സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി. 100 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡല്‍ നേടിയത്. ടോക്കിയോ പാരാലിംപിക്‌സിലും ഇതേയിനത്തില്‍ അവനി സ്വര്‍ണം നേടിയിരുന്നു. ടോക്കിയോയില്‍ സ്ഥാപിച്ച പാരാലിംപിക്‌സ് റെക്കോര്‍ഡ് മെച്ചപ്പെടുത്തിയാണ് അവനി സ്വര്‍ണം നേടിയത്. ഇത്തവണ യോഗ്യതാ റൗണ്ടില്‍ അവനി രണ്ടാമതും മോന അഞ്ചാമതുമാണ് ഫിനിഷ് ചെയ്തത്.

വനിതകളുടെ നൂറ് മീറ്ററില്‍ പ്രീതി പാല്‍ വെങ്കലം നേടി. 14.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടോക്കിയോ പാരാലിംപിക്‌സില്‍ കൈവരിച്ച നേട്ടം ഇത്തവണം അവനി നിലനിര്‍ത്തി. ടോക്കിയോയില്‍ പാരാ വിഭാഗത്തിലെ ലോക റെക്കോര്‍ഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിംപിക്‌സ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോര്‍ഡും (249.7) അവനി സ്ഥാപിച്ചു. ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates