
ഒളിംപിക്സ് ടെന്നീസിലും ബ്ലോക്ക്ബസ്റ്റര്‍; ജോക്കോവിച്- അല്‍ക്കരാസ് ഫൈനല്‍
ആദ്യ ഒളിംപിക്സ് സ്വര്‍ണം തേടി ജോക്കോവിചും അല്‍ക്കരാസും

പാരിസ്: ഒളിംപിക്സ് പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനലില്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. വിംബിള്‍ഡണ്‍ പോരാട്ടത്തിനു പിന്നാലെ വീണ്ടും സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചും സ്പാനിഷ് സെന്സേഷന് കാര്‍ലോ അല്‍ക്കരാസ് വീണ്ടും നേര്‍ക്കുനേര്‍ വരും.
ഇരുവരും കരിയറില്‍ ആദ്യമായാണ് ഒളിംപിക്സ് ഫൈനലിലേക്ക് മുന്നേറുന്നത്. 24 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുടെ റെക്കോര്‍ഡ് സ്വന്തമാക്കിയ ജോക്കോയ്ക്ക് പക്ഷേ ഒളിംപിക്സ് സ്വര്‍ണമില്ല. ആ കുറവ് ഇത്തവണ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ജോക്കോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അല്‍ക്കരാസിനും ഇതു സ്വപ്നക്കുതിപ്പാണ്. കഴിഞ്ഞ രണ്ട് വിംബിള്‍ഡണിലും ജോക്കോയെ വീഴ്ത്തിയാണ് 21കാരന് ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്. ആ മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് അല്‍ക്കരാസും.
സെമി പോരാട്ടത്തില്‍ ജോക്കോവിച് ഇറ്റലിയുടെ ലൊറെന്‍സോ മുസെറ്റിയെയാണ് വീഴ്ത്തിയത്. സ്കോര്‍: 6-4, 6-2. കാര്‍ലോസ് അല്‍ക്കരാസ് സെമിയില്‍ ലെബനന് താരം ഹാദി ഹബിബിനെയാണ് വീഴ്ത്തിയത്. സ്കോര്‍: 6-3, 6-1.
WHAT TO READ NEXT

അര്‍ജന്റീനയുടെ സ്വപ്നം തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



