
'സാമ്പത്തികമായി മെച്ചമില്ല'; ഒളിംപ്യന്‍ അര്‍ച്ചന കാമത്ത് ടേബിള്‍ ടെന്നീസ് ഉപേക്ഷിച്ചു, ഉപരിപഠനത്തിനായി അമേരിക്കയിലേക്ക്
പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് ടീമിന്റെ ഭാഗമായിരുന്ന അര്‍ച്ചന കാമത്ത് കായികരംഗം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് ടീമിന്റെ ഭാഗമായിരുന്ന അര്‍ച്ചന കാമത്ത് കായികരംഗം ഉപേക്ഷിച്ചു. പകരം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകാനാണ് 24കാരിയുടെ പദ്ധതി. ടേബിള്‍ ടെന്നീസില്‍ തുടരുന്നത് കൊണ്ട് സാമ്പത്തികമായി നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന സ്വയം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അര്‍ച്ചന കാമത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
തന്റെ തീരുമാനം പരിശീലകന് അന്‍ഷുല്‍ ഗാര്‍ഗിനെ അറിയിച്ചതിന് പിന്നാലെയാണ് കാമത്തിന്റെ വാര്‍ത്ത പുറത്തുവന്നത്. 2024 ലെ പാരിസ് ഒളിംപിക്സില്‍ അര്‍ച്ചന കാമത്ത് മികച്ച ഫോമിലായിരുന്നു. ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി ചരിത്രം രചിച്ച ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാഗമായിരുന്നു കാമത്ത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. പരാജയത്തിലും അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് കഴിയുന്ന പ്രകടനമാണ് അര്‍ച്ചന പുറത്തെടുത്തത്. മത്സരത്തില്‍ ഒരേയൊരു ഗെയിം മാത്രമാണ് ഇന്ത്യ ജയിച്ചത്. ഉയര്‍ന്ന റാങ്കുകാരിയായ സിയോണ ഷാനെ പരാജയപ്പെടുത്തിയത് അര്‍ച്ചനയാണ്. വരാനിരിക്കുന്ന ലോസ് ഏഞ്ചല്‍സ് ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ടേബിള്‍ ടെന്നീസ് ഉപേക്ഷിക്കാനുള്ള കാമത്തിന്റെ തീരുമാനത്തെക്കുറിച്ച് ഗാര്‍ഗ് അറിയുന്നത്.
'കഴിഞ്ഞ രണ്ട് മാസമായി അര്‍ച്ചന മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. പക്ഷേ, അര്‍ച്ചന പോകാന്‍ തീരുമാനിച്ചുവെന്ന് ഞാന്‍ അറിഞ്ഞു. അര്‍ച്ചന ഒരു തീരുമാനം എടുത്താല്‍ പിന്നെ മനസ്സ് മാറ്റാന്‍ പ്രയാസമാണ്,'- ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. 'എന്റെ സഹോദരന് നാസയില്‍ ജോലി ചെയ്യുന്നു. അവന് എന്റെ ആരാധനാപാത്രമാണ്. അവനും എന്നെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ എന്റെ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കാന്‍ ഞാന്‍ സമയം കണ്ടെത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്നു. ഞാനും അതില്‍ മിടുക്കിയാണ്,' -ഈ വര്‍ഷം ആദ്യം അര്‍ച്ചന പറഞ്ഞ വാക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

