ഏകദിനത്തിലും ഓസീസിനെ ഇനി പാറ്റ് കമ്മിന്‍സ് നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പാറ്റ് കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക

പാറ്റ് കമ്മിന്‍സ്/ എഎഫ്പി ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെ തെരഞ്ഞെടുത്തു. ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നായകനെ നിശ്ചയിച്ചത്. നിലവില്‍ ടെസ്റ്റ് ടീം നായകനാണ് കമ്മിന്‍സ്. 

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പാറ്റ് കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക. ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ കമ്മിന്‍സിന്റെ പ്രകടനം വളരെ മികച്ചതാണെന്നും, ടീമിനെ നയിക്കാനുള്ള പക്വതയും പ്രാപ്തിയുമുണ്ടെന്ന് തെളിയിച്ചതായും ഓസീസ് ചീഫ് സെലക്ടറും മുന്‍ നായകനുമായ ജോര്‍ജ് ബെയ്‌ലി അഭിപ്രായപ്പെട്ടു. 

ടി20 ലോകകപ്പിന് ശേഷം നാട്ടില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലായിരിക്കും കമ്മിന്‍സ് ഓസീസ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുക. ഇതിന് ശേഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഓസ്‌ട്രേലിയ ഏകദിന പരമ്പര കളിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now