
'ലോകകപ്പ് തോല്‍വിയ്ക്ക് ശിക്ഷ'; പാക് താരങ്ങൾക്ക് 50 ലക്ഷം രൂപ പിഴ?; നിലപാട് വ്യക്തമാക്കി പിസിബി
ടി20 ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് 8 ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ടീമിലെ ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം പിഴ ചുമത്തി എന്നായിരുന്നു റിപ്പോർട്ടുകൾ

ലാഹോര്‍: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ താരങ്ങൾക്ക് പിഴ ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളിൽ നിന്ന് പണം ഈടാക്കിയിട്ടില്ല. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പിസിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
WHAT TO READ NEXT

'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും
ടി20 ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് 8 ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ടീമിലെ ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം പിഴ ചുമത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. ഒരു താരത്തിനും പിഴ ചുമത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു തീരുമാനവും പിസിബി മാനേജ്‌മെന്റ് എടുത്തിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡ് വക്താവ് അമീർ മിർ മാധ്യമങ്ങളോട് പറഞ്ഞു.
''താരങ്ങൾക്ക് വർഷം തോറും ഏകദേശം 6 മുതൽ 7 കോടി പാകിസ്ഥാൻ രൂപ വരെ വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാൽ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും. പ്രകടനം മോശമാകുമ്പോൾ അതിന്റെ ഉത്തരവാദിത്വവും താരങ്ങൾക്ക് ഉണ്ട്. അത് അനുസരിച്ചുള്ള ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്'' അദ്ദേഹം പറഞ്ഞു.
News Now
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

Summary
PCB Denies Reports of Fines on Pakistan Players After T20 World Cup Exit.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



