'ദയവായി സ്വിഗ്ഗി കൂടി വാങ്ങു'; ഇലോണ്‍ മസ്കിനോട് ശുഭ്മാന്‍ ഗില്‍
ഇലോണ്‍ മസ്കിനോട് സ്വിഗ്ഗി കൂടി വാങ്ങുമോ എന്ന ചോദ്യവവുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍
മുംബൈ: ഇലോണ്‍ മസ്കിനോട് സ്വിഗ്ഗി കൂടി വാങ്ങുമോ എന്ന ചോദ്യവവുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതോടെയാണ് ഗില്ലിന്റെ ആവശ്യം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഇലോണ്‍ മസ്ക് സ്വന്തമാക്കിയിരുന്നു. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. പിന്നാലെ തങ്ങള്‍ക്ക് തടസം നേരിടുന്ന പല ബ്രാന്‍ഡുകളും ചൂണ്ടി ഇതെല്ലാം വാങ്ങാമോ എന്ന ചോദ്യങ്ങളുടെ പെരുമഴയാണ് ഇലോണ്‍ മസ്കിന് നേര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നത്.
Elon musk, please buy swiggy so they can deliver on time. @elonmusk #swiggy
â Shubman Gill (@ShubmanGill) April 29, 2022
ഇലോണ്‍ മസ്ക്, ദയവായി സ്വിഗ്ഗി കൂടി വാങ്ങു. അതോടെ അവര്‍ സമയത്തിന് തന്നെ എത്തിക്കുമല്ലോ എന്നാണ് ഗില്‍ ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെ ഗില്ലിന് മറുപടിയുമായി സ്വിഗ്ഗിയും എത്തി. പ്രിയപ്പെട്ട ഗില്‍, നിങ്ങളുടെ ഓര്‍ഡര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഏറ്റു. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കൂ. മറ്റൊരു ആരോപണം വരുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരിക്കും, ഗില്ലിന് മറുപടിയായി സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് ബാറ്ററാണ് ഗില്‍. 8 കളിയില്‍ നിന്ന് ഇതുവരെ ഗില്ലിന് നേടാനായത് 229 റണ്‍സ്. ഇന്ന് ബാംഗ്ലൂരിന് എതിരെ ഗുജറാത്ത് കളത്തിലിറങ്ങും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

