
'ശ്രീജേഷ് ഭാവി ടീമിനെ വളർത്തണം'; ഹോക്കി ടീമിനെ വിഡിയോ കോൾ വിളിച്ച് പ്രധാനമന്ത്രി: 15 ലക്ഷം രൂപ പാരിതോഷികം
ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെ വിഡിയോ കോൾ ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്

പാരിസ്: ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെ വിഡിയോ കോൾ ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച മലയാളി താരം പി ആർ ശ്രീജേഷുമായും പ്രധാനമന്ത്രി സംസാരിച്ചു. ഭാവിയിലേക്കുള്ള ടീമിനെ വളർത്തിയെടുക്കുന്നതിൽ സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വെങ്കലം നേടിയ ഇന്ത്യൻ ടീമിന് ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ താരത്തിനും 15 ലക്ഷം രൂപ വീതമാണു ലഭിക്കുക. സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് 7.5 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യൻ ടീമിലെ പഞ്ചാബിൽനിന്നുള്ള താരങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ഹർമന്‍പ്രീത് സിങ് ഉൾപ്പടെ ഇന്ത്യൻ ടീമിലെ പത്തു താരങ്ങൾ പഞ്ചാബ് സ്വദേശികളാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെങ്കല നേട്ടത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനും ഇന്ത്യൻ ഹോക്കി ടീമിനും അഭിനന്ദന പ്രവാഹമാണ്. ശ്രീജേഷിനെ പ്രശംസിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തി. അടിപൊളി എന്ന് മലയാളത്തില്‍ എഴുതിക്കൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യമാണ് ശ്രീജേഷ് എന്നാണ് താരം കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



