
ഒരോവറില്‍ ആറു സിക്സറുകള്‍; ആറാം തമ്പുരാനായി പൊള്ളാര്‍ഡ് (വിഡിയോ)
ഒരോവറില്‍ ആറു സിക്സറുകള്‍; ആറാം തമ്പുരാനായി പൊള്ളാര്‍ഡ് (വിഡിയോ)

കൂലിഡ്ജ് (ആന്റിഗ്വ): പതിനാലു വര്‍ഷം മുമ്പ് യുവരാജ് സിങ് സ്റ്റുവര്‍ട്ട് ബ്രോഡിനോടു ചെയ്തു തന്നെയാണ് ഇന്നലെ കീരന് പൊള്ളാര്‍ഡ് അകില ധനഞ്ജയയോടു ചെയ്തതും. ഒരോവറില്‍ ആറു സിക്സ്. അതും തൊട്ടു മുമ്പത്തെ ഓവറില്‍ ഹാട്രിക് നേടിയതിന്റെ ആവേശം കെടും മുമ്പ്.
പൊള്ളാഡ് നിറഞ്ഞാടിയ ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസ് ലങ്കയെ നാലു വിക്കറ്റിനു തോല്‍പ്പിച്ചു. 41 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു വിന്‍ഡീസിന്റെ ജയം.
ഒരേ മത്സരത്തില്‍ തന്നെ നേട്ടത്തിന്റെയും കോട്ടത്തിന്റെയും പരകോടിയിലെത്തുകയെന്ന അനുഭവത്തിലൂടെയാണ് ധനഞ്ജയ ഇന്നലെ കടന്നുപോയത്. നാലാം ഓവറില്‍ വിന്‍ഡീസിന്റെ മുന്‍നിര താരങ്ങളായ എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്, നിക്കോളാസ് പൂരന് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ധനഞ്ജയ ട്വിന്റി 20 ഹാട്രിക് നേടുന്ന നാലാമത്തെ ലങ്കന്‍ ബൗളറായി. രാജ്യാന്തര ക്രിക്കറ്റില്‍ ഈ ബഹുമതി നേടുന്ന പതിനഞ്ചായത്തെ താരമാണ് ധനഞ്ജയ.
അടുത്ത ഓവര്‍ പക്ഷേ ധനഞ്ജയ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി. ലങ്കന്‍ ബൗളറെ നിലംതൊടീക്കാതെ അടിച്ചകയറ്റിയ പൊള്ളാഡ് നേടിയത് ആറു സിക്സറുകള്‍. ്ട്വന്റി 20ല്‍ യുവരാജ് സിങ്ങിനു ശേഷം ഇതാദ്യമായാണ് ഒരോവറില്‍ ആറു സിക്സറുകള്‍ സ്കോര്‍ ചെയ്യുന്നത്. രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്നാമതും.
ആദ്യ മൂന്നു പന്തുകള്‍ അതിര്‍ത്തി കടത്തിക്കഴിഞ്ഞപ്പോഴാണ് ആറു സിക്സറിനെക്കുറിച്ച് ആലോചിച്ചതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ടീമിന് അത് ആവശ്യമായിരുന്നു. അതു സാധ്യമാക്കുക എന്നതു മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്- പൊള്ളാര്‍ഡ് പറഞ്ഞു.
Beast Power Kieron Pollard hits Akila Dhananjaya for Six Sixes in a single over hitting some of the amazing shots in the park. Enjoy the ride.#Mumbai #mumbaiindians @mipaltan#WIvSL #Pollard #Sixers #ViralVideo pic.twitter.com/isTJJn9Lhn
â Tнá´Êá´_Ká´Î¹Êá´sн (@THALA6072531122) March 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


