
'കെ എല്‍ രാഹുല്‍ അല്ല, പൂജാരയെ ഒഴിവാക്കിയാല്‍ പൃഥ്വി ഷാ മൂന്നാമത് ബാറ്റ് ചെയ്യണം'; ഓസീസ് മുന്‍ താരം
കെ എല്‍ രാഹുലിനെയല്ല പൂജാരയ്ക്ക് പകരം മൂന്നാമത് കളിപ്പിക്കേണ്ടത് എന്നും ഹോഗ് അഭിപ്രായപ്പെട്ടു
ചേതേശ്വര്‍ പൂജാരയെ മൂന്നാം സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പകരം ആ സ്ഥാനത്ത് കളിക്കേണ്ടത് പൃഥ്വി ഷായെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കെ എല്‍ രാഹുലിനെയല്ല പൂജാരയ്ക്ക് പകരം മൂന്നാമത് കളിപ്പിക്കേണ്ടത് എന്നും ഹോഗ് അഭിപ്രായപ്പെട്ടു.
ഓപ്പണിങ്ങിനേക്കാള്‍ കൂടുതല്‍ പൃഥ്വി ഷായ്ക്ക് ഇണങ്ങുന്നത് മൂന്നാമത് ബാറ്റ് ചെയ്യുന്നതാണ്. ഒരുപാട് കഴിവും വലിയ ഭാവിയും പൃഥ്വിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ടൂര്‍ ഗ്രൂപ്പില്‍ പൃഥ്വിയില്ല. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് ആയി ഉള്‍പ്പെടുത്താം എന്നും ഹോഗ് പറഞ്ഞു.
If anyone was going to replace Pujara it would be Prithvi Shaw. Feel he is more suited there than opening. Has a lot of talent and long future. He is not in the tour group but a wild card choice. #EngvIND https://t.co/8wEF82aq1A
â Brad Hogg (@Brad_Hogg) July 2, 2021
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്സിലും പൂജാര പരാജയപ്പെട്ടിരുന്നു. ഇതോടെ വലിയ വിമര്‍ശനം പൂജാരയ്ക്ക് നേരെ ഉയര്‍ന്നു. ശരിയായ ചിന്താഗതിയുള്ളവരെ ശരിയായ സ്ഥാനത്ത് നിയോഗിക്കും എന്ന പ്രതികരണം ടീമിലെ അഴിച്ചുപണിയിലേക്ക് ചൂണ്ടി കോഹ് ലിയില്‍ നിന്നും വന്നിരുന്നു.
2019 ജനുവരിയിലാണ് പൂജാര അവസാനമായി സെഞ്ചുറി നേടിയത്. അന്ന് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന്റെ സമയം സിഡ്നിയിലും ബ്രിസ്ബെയ്നിലും പൂജാര മികവ് കാണിച്ചു. ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷം ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൂജാര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. എന്നാല്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഫോമിലേക്ക് ഉയരാന്‍ പൂജാരയ്ക്ക് കഴിഞ്ഞിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


