
ജർമനി-ഫ്രാൻസ് പോരിനിടയിൽ പാരച്യൂട്ടിൽ പറന്നിറങ്ങി പ്രതിഷേധം, ഫ്രഞ്ച് കോച്ച് രക്ഷപെട്ടത് തലനാരിഴയ്ക്ക്; നിരവധി പേർക്ക് പരിക്ക്
യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് പോരാട്ടം തുടങ്ങുന്നതിന് തൊട്ടുമുൻപായാണ് പാരച്യൂട്ടിൽ പ്രതിഷേധക്കാരൻ പറന്നിറങ്ങിയത്

മ്യൂണിക്ക്: ജർമനി-ഫ്രാൻസ് പോരിന് തൊട്ടുമുൻപായി സ്റ്റേഡിയത്തിൽ പാരച്യൂട്ടിൽ പറന്നിറങ്ങിയ പ്രതിഷോധത്തിൽ കാണികളിൽ നിരവധി പേർക്ക് പരിക്ക്. ഇത്രയും വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ പ്രവർത്തിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് യുവേഫ വ്യക്തമാക്കി. സംഭവത്തിൽ ഗ്രീൻപീസ് ക്ഷമ ചോദിച്ചിട്ടുണ്ട്.
യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് പോരാട്ടം തുടങ്ങുന്നതിന് തൊട്ടുമുൻപായാണ് പാരച്യൂട്ടിൽ പ്രതിഷേധക്കാരൻ പറന്നിറങ്ങിയത്. സ്റ്റേഡിയത്തിലെ ഓവർ ഹെഡ് ക്യാമറയിൽ പാരച്യൂട്ട് ഉടക്കി താഴെ വീണതോടെയാണ് നിരവധി കാണികൾക്ക് പരിക്കേറ്റത്. ഫ്രാൻസ് പരിശീലകൻ ദേഷാംപ്സിന്റെ ദേഹത്തേക്ക് അവശിഷ്ടങ്ങൾ വീഴാതിരുന്നത് തലനാരിഴയ്ക്കാണ്. പലരും ആശുപത്രിയിൽ ചികിത്സ തേടിയയാതയി യുവേഫ വ്യക്തമാക്കി.
Horrifying scene before the start of #FRA vs. #GER as a parachuting protester gets caught in camera wiring, narrowly avoids crashing into the stands and lands safely on the field
â Planet Fútbol (@si_soccer) June 15, 2021
(via @MaxMerrill_)pic.twitter.com/JQvNdnhFH1
ജർമൻ ഫുട്ബോൾ ഫെഡറേഷനും പ്രതിഷേധക്കാരനെ തള്ളി രംഗത്തെത്തി. ഇത് അംഗീകരിക്കാൻ കഴിയില്ല. പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കും. സാഹചര്യം ഒരുപക്ഷേ ഇതിലും മോശമായാനെ എന്നും അവർ പറഞ്ഞു. കിക്ക് ഔട്ട് ഓയിൽ, ഗ്രീൻപീസ് എന്ന സ്ലോഗൻ എഴുതിയാണ് പാരച്യൂട്ടിൽ പ്രതിഷേധക്കാരനെത്തിയത്. ക്യാമറ വയറുകളിൽ കുടുങ്ങിയതിന് ശേഷം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗ്രൗണ്ടിൽ ഇറങ്ങുന്നതിന് ഇടയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
യുവേഫയും ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ റഷ്യൻ സ്റ്റേറ്റ് എനർജിയും ഗ്രീൻപീസ് പ്രതിഷേധക്കാരുടെ കണ്ണിൽ കരടാണ്. 2013ൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിൽ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങിയെത്തി റഷ്യൻ ഓയിലിന്റെ വലിയ ബാനർ പ്രദർശിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



