50 റണ്‍സിനുള്ളില്‍ നാലുവിക്കറ്റ് നഷ്ടം, സാമും ജിതേഷും ഷാരൂഖും തിളങ്ങി;  രാജസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യം

 ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സ് വിജയലക്ഷ്യം

പഞ്ചാബിന്റെ ജിതേഷും സാമും ബാറ്റിങ്ങിനിടെ, IMAGE CREDIT: Indian Premier League
Last Updated :20 January 2024, 9:20 am IST
Edited by :migrator

ധര്‍മ്മശാല:  ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സാം കറന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍ എന്നിവരുടെ ബാറ്റിങ്ങാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് പഞ്ചാബിനെ നയിച്ചത്.

ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത്തെ ബോളില്‍ തന്നെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ നഷ്ടമായി. ക്യാപ്റ്റന്‍ ധവാന്‍ 17 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സാം കറനും ജിതേഷ് ശര്‍മ്മയും ചേര്‍ന്ന് ടീമിനെ കരക്കയറ്റുകയായിരുന്നു. സാം കറന്‍ 31 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു.  എം ഷാരൂഖ് ഖാനും മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറുകള്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാന്‍ 23 പന്തില്‍ 41 റണ്‍സ് നേടി. 28 പന്തില്‍ 44 റണ്‍സാണ് ജിതേഷ് ശര്‍മ്മ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now