
'ഓസ്ട്രേലിയയുടെ തല നിറയെ അശ്വിന് മാത്രം!'- ട്രോളി വസിം ജാഫര്‍ (വീഡിയോ)
ആര് അശ്വിനെ നേരിടുന്നതിന്റെ ഭാഗമായി അശ്വിന്റെ ബൗളിങുമായി ഏറെ സാമ്യമുള്ള ഇന്ത്യന്‍ യുവ താരം മഹേഷ് പിതിയയെ ഓസീസ് പരിശീലന ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു
മുംബൈ: ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. ഇന്ത്യന്‍ പിച്ചില്‍ തങ്ങള്‍ക്ക് ഏറ്റവും ഭീഷണിയാവുക ആര് അശ്വിനായിരിക്കുമെന്ന നിഗമനത്തിലാണ് ഓസീസ് ടീം. ഇതിന്റെ ഭാഗമായി ടീം സന്നാഹ മത്സരം വരെ ഒഴിവാക്കി സ്പിന്നിനെ നേരിടാനുള്ള കഠിന പരിശീലനത്തിലാണ്.
ആര് അശ്വിനെ നേരിടുന്നതിന്റെ ഭാഗമായി അശ്വിന്റെ ബൗളിങുമായി ഏറെ സാമ്യമുള്ള ഇന്ത്യന്‍ യുവ താരം മഹേഷ് പിതിയയെ ഓസീസ് പരിശീലന ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. താരത്തെ വച്ചാണ് ഇപ്പോള്‍ ടീമിന്റെ പരിശീലനം. ബംഗളൂരുവിലെ ഓസീസ് ടീമിന്റെ പരിശീലന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ച് രസകരമായ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. മഹേഷ് പിതിയയുടെ പന്തുകള്‍ നേരിടുന്ന ഓസീസ് താരങ്ങളുടെ വീഡിയോ പങ്കിട്ടായിരുന്നു ജാഫറിന്റെ ട്രോള്‍.
First Test is five days away and @ashwinravi99 is already inside Aus head  #INDvAUS #BorderGavaskarTrophy https://t.co/H1BNpj3PP8
â Wasim Jaffer (@WasimJaffer14) February 4, 2023
'ആദ്യ ടെസ്റ്റിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ ഓസ്ട്രേലിയയുടെ തല നിറയേ ഇപ്പോഴേ അശ്വിനാണ്'- വീഡിയോ പങ്കിട്ട് ജാഫര്‍ കുറിച്ചു.
നാല് മത്സരങ്ങളാണ് ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫിക്കായുള്ള പരമ്പരയില്‍ ഇരു ടീമുകളും കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഈ മാസം ഒന്‍പത് മുതല്‍ നാഗ്പുരില്‍ ആരംഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


