
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ബകു: ചന്ദ്രയാൻ 3 വിജയകരമായി ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്തതിന്റെ അഹ്ലാദം നടക്കുന്നതിനിടെ ഇന്ത്യൻ ജനത മറ്റൊരു ഫലത്തിനും കാത്തിരുന്നു. അത് ചെസ് ലോകകപ്പിലെ ഇന്ത്യൻ കൗമാര വിസ്മയം പ്രഗ്നാനന്ദയുടെ സുവർണ നേട്ടം കണാനായിരുന്നു. എന്നാൽ പ്രഗ ലോക ഒന്നാം നമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസനെ വിറപ്പിച്ചു കീഴടങ്ങി. വെള്ളി മെഡലാണ് താരത്തിനു സ്വന്തമായത്. പക്ഷേ ഇന്ത്യൻ ജനത ആ മിടുക്കനെ അഭിനന്ദിക്കാൻ മറന്നില്ല.
തനിക്കു ലഭിച്ച വെള്ളി മെഡൽ അമ്മ നാഗലക്ഷ്മി കഴുത്തിൽ അണിഞ്ഞുള്ള ഫോട്ടോ പങ്കിടുകയാണ് പ്രഗ. ഒപ്പം തന്നെ ഓരോ നിമിഷവും പിന്തുണച്ച ഇന്ത്യൻ ജനതക്ക് താരം നന്ദിയും പറഞ്ഞു.
'2023ലെ ഫിഡെ ലോകകപ്പിൽ വെള്ളി മെഡൽ നേടാൻ കഴിഞ്ഞതും 2024ലെ കാൻഡിഡേറ്റ്സ് പോരാട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിച്ചതിലും അതിയായ സന്തോഷം. നിങ്ങളുടെ സ്നഹവും പിന്തുണയും പ്രാർത്ഥനകളും നന്ദിയോടെ സ്വീകരിക്കുന്നു. ആശംസകൾക്ക് എല്ലാവരോടും നന്ദി പറയുന്നു. എല്ലായ്പ്പോഴും എന്നെ പിന്തുണയ്ക്കുന്ന സന്തോഷിക്കുന്ന അഭിമാനിക്കുന്ന അമ്മയോടൊപ്പം'- എന്ന കുറിപ്പോടെയാണ് പ്രഗ്നാനന്ദ ഫോട്ടോ പങ്കിട്ടത്.
Extremely elated to win Silver medal in Fide World Cup 2023 and qualified to the Candidates 2024!
â Praggnanandhaa (@rpragchess) August 26, 2023
Grateful to receive the love, support and prayers of each one of you!Â
Thankyou everyone for the wishes
With my ever supportive, happiest and proud Amma
@M_Sridharan pic.twitter.com/AgAVGybFxw
ചെസ് ലോകകപ്പിലെ ആദ്യ രണ്ട് ക്ലാസിക്ക് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. സുവർണ നേട്ടത്തിന് ആവശ്യമായ ഒന്നര പോയിന്റ് സ്വന്തമാക്കി ടൈബ്രേക്കർ വിജയിച്ച് കാൾസൻ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതിഹാസ താരം വിശ്വനാഥൻ അനന്ദിനു ശേഷം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ഇന്ത്യ താരമെന്ന അഭിമാന നേട്ടത്തോടെ രണ്ടാം സ്ഥാനവും സ്വന്തമാക്കി 18കാരനായ ഇന്ത്യൻ താരത്തിന്റെ അഭിമാന മടക്കം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

