
News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

ചെന്നൈ: ബാറ്റിങ്ങിനിടയിൽ ‘ധ്യാനനിരത‘നായി ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് രഹാനെയുടെ ‘ധ്യാനം’. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. ക്രിക്കറ്റ് മാധ്യമ പ്രവർത്തകൻ, ഭാരത് സുന്ദരേശനാണ് രഹാനെ ധ്യാനിക്കുന്നതിന്റെ 2 ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.
ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിന് മുൻപും ബാറ്റിങ്ങിന്റെ ഇടവേളകളിലും ചെറിയ രീതിയിൽ ധ്യാനിക്കാൻ സമയം കണ്ടെത്തുന്നയാളാണ് രഹാനെ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇതിന്റെ തെളിവ് പുറത്താകുകയും ചെയ്തു.
Itâs a common occurrence before and during a Ajinkya Rahane knock. Him in a brief state of deep meditation #IndvEng pic.twitter.com/pmLnyFsbGm
â Bharat Sundaresan (@beastieboy07) February 13, 2021
ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുൻപ് രഹാനെ ഇരിക്കുന്നതും, ബാറ്റിങ്ങിനിടയിൽ കണ്ണടച്ചു നിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് ഭാരത് പങ്കുവച്ചത്. ഇതു നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിക്കു ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന രഹാനെ, അർധ സെഞ്ച്വറി തികച്ച ശേഷമാണ് പുറത്തായത്. 149 പന്തിൽ നിന്ന് 67 റൺസെടുത്ത രഹാനയെ മൊയീൻ അലിയാണ് മടക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


