‌‌'ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ജയിക്കാനുള്ള ഏറ്റവും മികച്ച അവസരം'; 3-2ന് പരമ്പര നേട്ടം പ്രവചിച്ച് ദ്രാവിഡ്

രവിചന്ദ്രൻ അശ്വിൻ – ബെൻ സ്റ്റോക്സ് തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകുമെന്നും താരം

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

‌‌

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-2ന് വിജയിക്കുമെന്ന് പ്രവചിച്ച് മുൻ നായകൻ രാഹുൽ ദ്രാവിഡ്.  ഇന്ത്യ നന്നായി ഒരുങ്ങിയിട്ടുണ്ട് എന്നാണ് കരുതുന്നതെന്നും ഓസ്‌ട്രേലിയയിലെ വിജയം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ജയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നാണ് താരത്തിന്റെ അഭിപ്രായം. 

ഇംഗ്ലണ്ട് മണ്ണിൽ അവസാനമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ നായകനാണ് ദ്രാവിഡ്. "ഇതിനു മുൻപ് ഇംഗ്ലണ്ടിൽ കളിച്ചിട്ടുള്ളവർ ഇക്കുറി ടീമിലുണ്ട്, ബാറ്റിങ് നിരയിൽ അനുഭവ സമ്പത്തുണ്ട്. അതുകൊണ്ട് തന്നെ മികച്ച അവസരമാണ് ഇത്. ചിലപ്പോൾ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കും", ദ്രാവിഡ് പറഞ്ഞു. കോവിഡ് ബാധിച്ചവരെ സഹായിക്കാനായി പ്രവർത്തിക്കുന്ന ലൈവ് എയ്ഡ് ഇന്ത്യ നടത്തിയ വെബ്ബിനാറിലായിരുന്നു താരത്തിന്റെ അഭിപ്രായപ്രകടവനം. . 

രവിചന്ദ്രൻ അശ്വിൻ – ബെൻ സ്റ്റോക്സ് തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകുമെന്നും താരം കൂട്ടിച്ചേർത്തു. "ഇംഗ്ലണ്ടിന്റെ ബോളിങ് നിരയിൽ ഫാസ്റ്റ് ബോളർമാരുടെ പ്രകടനം മികച്ചതായിരിക്കും. ബാറ്റിങ് നിരയി ജോ റൂട്ടിനെ പോലെയും  ബെൻ സ്റ്റോക്സിനെ പോലെയും മികച്ച് താരങ്ങളുണ്ട്, രാഹുൽ പറഞ്ഞു. എന്നാൽ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇംഗ്ലണ്ട് പരമ്പരക്ക് തയ്യാറെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അധിക സമയം ലഭിക്കുന്നത് ആനുകൂലമാണെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഒരു മാസം മുഴുവൻ സമയം ലഭിക്കും. ഒരു ടെസ്റ്റ് സീരിസിന് ഒരുങ്ങാൻ മറ്റൊരു ടീമിനും ഇന്ത്യയെ പോലെ ഒരു അവസരം ലഭിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല", അദ്ദേഹം ചൂണ്ടിക്കാട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now