രജത് പടിദാര്‍ ക്യാപ്റ്റന്‍; റിങ്കു സിങ് വൈസ് ക്യാപ്റ്റന്‍

ദുലീപ് ട്രോഫിക്കുള്ള മധ്യമേഖല ടീമിനെ പ്രഖ്യാപിച്ചു

Rajat Patidar in rcb
Rajat Patidarx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :2 ഓഗസ്റ്റ് 2026, 10:16 am IST

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ട് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാര്‍ ദുലീപ് ട്രോഫിയില്‍ മധ്യമേഖല ക്യാപ്റ്റൻ. പടിദാറിനെ ക്യാപ്റ്റനായും റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. ഈ മാസം 23 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍.

33ാം വയസില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ആദ്യമായി ഇടം കിട്ടിയ ഓഫ് സ്പിന്നര്‍ ഓണ്‍ റൗണ്ടര്‍ സാരാംശ് ജെയ്‌നും ടീമിലുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ ദുലീപ് ട്രോഫിയിലെ ആദ്യ ഘട്ട മത്സരങ്ങളില്‍ താരം കളിക്കില്ല. വാഷിങ്ടന്‍ സുന്ദറിനു പരിക്കേറ്റതിനാല്‍ താരം ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ ഉണ്ടാകില്ല. ഇതിനു പകരമാണ് സാരാംശിനെ ഉള്‍പ്പെടുത്തിയത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ അതിനാല്‍ തന്നെ സാരാംശ് അരങ്ങേറിയേക്കും.

ഓഗസ്റ്റ് 15 മുതലാണ് ആദ്യ ടെസ്റ്റ്. ഗാലെയാണ് വേദി. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ കൊളംബോയിലും നടക്കും. ഗാലെ ടെസ്റ്റിനു ശേഷമായിരിക്കും സാരാംശ് ദുലീപ് ട്രോഫി കളിക്കുക.

മധ്യമേഖല ടീം: രജത് പടിദാര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ് (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയല്‍ (വിക്കറ്റ് കീപ്പര്‍), സാരാംശ് ജെയ്ന്‍, അമന്‍ മൊഖദെ, കുനാല്‍ ചന്‍ഡേല, സീഷന്‍ അന്‍സാരി, ആര്യന്‍ പാണ്ഡെ, അര്‍ഷാദ് ഖാന്‍, ആയുഷ് പാണ്ഡെ, യഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, കുനാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), യഷ് ഠാക്കൂര്‍, നചികേത് ഭൂട്ടെ.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: അമന്‍ദീപ് ഖാരെ, മായങ്ക് മിശ്ര, സൗരഭ് റാവത്ത്, ഭാര്‍ഗവ് മെരായ്, കുനാല്‍ യാദവ്, കുമാര്‍ കാര്‍ത്തികേയ.

News Now

Summary

India batter Rajat Patidar will lead Central Zone in the Duleep Trophy, starting later this month at the BCCI Centre of Excellence in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates