കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ധോനിക്ക് ജഡേജ ആശംസ നേര്‍ന്നില്ല എന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:03 am IST

News Now

ന്യൂഡല്‍ഹി: അടുത്ത ഐപിഎല്‍ സീസണില്‍ താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഉണ്ടായേക്കില്ലെന്ന സൂചനയുമായി രവീന്ദ്ര ജഡേജ. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലെ ഇന്‍സ്റ്റാ പോസ്റ്റുകള്‍ ജഡേജ  ഡിലീറ്റ് ചെയ്തതോടെയാണ് അടുത്ത സീസണില്‍ താരം ചെന്നൈക്കൊപ്പം ഉണ്ടായേക്കില്ലെന്ന വിലയിരുത്തലുകള്‍ ശക്തമായത്. 

കഴിഞ്ഞ സീസണില്‍ ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രഖ്യാപിച്ചെങ്കിലും ടീം മികവ് കാണിക്കാതിരുന്നതോടെ താരം നായക സ്ഥാനം ധോനിയുടെ കൈകളിലേക്ക് തിരികെ നല്‍കി. ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനായില്ല എന്നതിനൊപ്പം ജഡേജയുടെ വ്യക്തിഗത പ്രകടനവും മോശമായി. 116 റണ്‍സ് മാത്രമാണ് ജഡേജ നേടിയത്. 

കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ധോനിക്ക് ജഡേജ ആശംസ നേര്‍ന്നില്ല എന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ധോനിക്ക് ആശംസയുമായി ജഡേജ എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ജഡേജയുടെ ബന്ധം ശരിയായ നിലയിലല്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. 

അടുത്ത സീസണില്‍ ധോനി തന്നെയാവും ചെന്നൈയുടെ ക്യാപ്റ്റന്‍ എന്നത് ഏറെ കുറെ ഉറപ്പാണ്. റെയ്‌നയ്ക്ക് പിന്നാലെ ജഡേജയേയും നഷ്ടമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് ജഡേജ. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സെഞ്ചുറിയോടെ ജഡേജ ബാറ്റിങ് മികവ് കാണിച്ചു. ട്വന്റി20 ഫോര്‍മാറ്റിലും മികവിലേക്ക് എത്താനാവും ഇനി താരത്തിന്റെ ശ്രമം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates