
710 മത്സരങ്ങള്‍, ഇതിഹാസം!
ബയേണ്‍ മ്യൂണിക്ക് ജേഴ്സിയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി തോമസ് മുള്ളര്‍.

ബയേണ്‍ മ്യൂണിക്കിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി 34കാരന് മാറി. ഇതിഹാസ ഗോള്‍ കീപ്പര്‍ സെപ് മെയറുടെ 709 മത്സരങ്ങളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
1റെക്കോര്‍ഡ്

ടീം അംഗങ്ങള്‍ക്കൊപ്പം റെക്കോര്‍ഡ് ആഘോഷം
എക്സ്
ബയേണിനായി 710 മത്സരങ്ങള്‍ മുള്ളര്‍ കളിച്ചു. ബുണ്ടസ് ലീഗയില്‍ ഫ്രീബര്‍ഗിനെതിരായ പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് റെക്കോര്‍ഡ് നേട്ടം.
2നിത്യഹരിതം

മാനുവല്‍ നൂയറിന്റെ അഭിനന്ദനം
എക്സ്
2008-09 സീസണിലാണ് താരം ബയേണ്‍ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. 2009-10 സീസണ് മുതല്‍ കഴിഞ്ഞ സീസണ് വരെ ഒരു കലണ്ടര്‍ വര്‍ഷം ടീമിനായി 40ല്‍ കൂടുതല്‍ മത്സരങ്ങള്‍ മുള്ളര്‍ കളിക്കുന്നു.
3150 ഗോളുകള്‍

വിജയാഘോഷം
എക്സ്
ബയേണിനായി 475ാം ബുണ്ടസ് ലീഗ മത്സരത്തിലാണ് താരം ഇന്നലെ ഇറങ്ങിയത്. ബുണ്ടസ് ലീഗയില്‍ മാത്രം മുള്ളര്‍ക്ക് 150 ഗോളുകള്‍.
4245 ഗോള്‍, 219 അസിസ്റ്റ്

ആരാധകര്‍ക്കൊപ്പം ആഘോഷം
എക്സ്
ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറയുന്ന മുള്ളര്‍ ബയേണിനായി ഇതുവരെ നേടിയത് 245 ഗോളുകള്‍. 219 ഗോളുകള്‍ക്ക് താരം വഴി വെട്ടി.
517ാം സീസണ്

ആരാധകര്‍ക്ക് അഭിവാദ്യം
എക്സ്
ബാവേറിയന്‍ ക്ലബിനായി 17ാം സീസണാണ് താരം കളിക്കുന്നത്. ഫ്രീബര്‍ഗിനെതിരെ ഇന്നലെ പകരക്കാരനായി എത്തി മുള്ളര്‍ ഗോളടിച്ചു. കഴിഞ്ഞ 16 സീസണുകളിലും താരം ടീമിനായി തുടരെ ഗോളുകള്‍ നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



