
ഏകദിനത്തില്‍ നിന്ന് ഉടന്‍ വിരമിക്കുമോ?, നെറ്റ്സില്‍ ബാറ്റിങ് പ്രാക്ടീസ് ചെയ്ത് രോഹിത്തിന്റെ മറുപടി- വിഡിയോ
ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ

മുംബൈ: ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത് ഉടന്‍ തന്നെ ഏകദിനത്തില്‍ നിന്നുംകൂടി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കഴിഞ്ഞ ദിവസം നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് ഉടന്‍ വിരമിക്കല്‍ ഇല്ലെന്നും ഏകദിനത്തില്‍ കളി തുടരുമെന്നുമുള്ള വ്യക്തമായ സൂചനയാണ് രോഹിത് നല്‍കിയത്. ബുധനാഴ്ച മുംബൈയില്‍ പരിശീലനം തുടങ്ങിയതിന്റെ ദൃശ്യങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഗ്രൗണ്ടില്‍ പാഡ് ചെയ്ത് ഓടുന്നതിന്റെ ചില ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. ടി20യില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. 'ഞാന്‍ ഇവിടെയുണ്ട്, എല്ലാം ശരിയായ രീതിയില്‍ നടക്കുന്നതായി തോന്നുന്നു'- രോഹിത് പങ്കുവെച്ച വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
2027 ലെ ഏകദിന ലോകകപ്പ് വരെ കളി തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് 38 കാരനായ രോഹിത് എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഓസ്ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പര്യടനമായിരിക്കുമെന്ന മറ്റു ചില റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അടുത്ത ലോകകപ്പ് വരെ രോഹിത് ടീമിനൊപ്പം ഉണ്ടാകുമെന്ന വിവരങ്ങളും പുറത്തുവരുന്നത്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മെയ് മാസത്തിലാണ് രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013 മുതല്‍ 25 വരെ ഇന്ത്യയ്ക്കായി രോഹിത് 67 ടെസ്റ്റുകള്‍ കളിച്ചു. 40.57 ശരാശരിയില്‍ 4,301 റണ്‍സ് നേടി. 12 സെഞ്ച്വറിയും 18 അര്‍ദ്ധസെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2019-2024ല്‍ ഓപ്പണര്‍ ആയിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ മുന്‍നിര ഐസിസി ഡബ്ല്യുടിസി ടെസ്റ്റ് റണ്‍വേട്ടക്കാരനായിരുന്നു രോഹിത്. 40 ടെസ്റ്റുകളില്‍ നിന്ന് 41.15 ശരാശരിയില്‍ 2,716 റണ്‍സ് ആണ് ഈ ഘട്ടത്തില്‍ നേടിയത്. ഇതില്‍ ഒമ്പത് സെഞ്ച്വറിയും എട്ട് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു.
WHAT TO READ NEXT

2027ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍; മാഡ്രിഡും വാര്‍സോയും വേദികള്‍
ഏകദിനത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് രോഹിത്. 273 മത്സരങ്ങളില്‍ നിന്ന് 48.76 ശരാശരിയില്‍ 11,168 റണ്‍സ് നേടിയിട്ടുണ്ട്. 92.80 ആണ് സ്ട്രൈക്ക് റേറ്റ്. 32 സെഞ്ച്വറിയും 58 അര്‍ദ്ധസെഞ്ച്വറിയും നേടി. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന റണ്‍സ് വേട്ടക്കാരനാണ് അദ്ദേഹം.
ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് അദ്ദേഹം. 30 മത്സരങ്ങളില്‍ നിന്നും 53.12 ശരാശരിയില്‍ 1,328 റണ്‍സും 90 ല്‍ കൂടുതല്‍ സ്ട്രൈക്ക് റേറ്റും നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും നാല് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
retire from ODIs soon? Rohit's answer after batting practice in the nets - Video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



