ആറ് വർഷത്തിന് ശേഷം തിരിച്ചു വരവ്, ഗ്രീസ്മാനും എംബാപ്പെയും തിളങ്ങിയപ്പോൾ പെനാൽറ്റിയും കളഞ്ഞുകുളിച്ച് ബെൻസിമ
ഗ്രീസ്മാനും എംബാപ്പെയ്ക്കും ഒപ്പമിറങ്ങിയെങ്കിലും ആദ്യ പകുതിയിൽ റയൽ മുന്നേറ്റ നിര താരമെടുത്ത സ്പോട്ട് കിക്ക് ലക്ഷ്യം കണാതെ പോയി

ആറ് വർഷത്തിന് ശേഷം ഫ്രഞ്ച് ടീമിലേക്ക് മടങ്ങിയെത്തിയ ബെൻസിമയ്ക്ക് പക്ഷേ തുടക്കം നിരാശ നിറഞ്ഞതായി. ഗ്രീസ്മാനും എംബാപ്പെയ്ക്കും ഒപ്പമിറങ്ങിയെങ്കിലും ആദ്യ പകുതിയിൽ റയൽ മുന്നേറ്റ നിര താരമെടുത്ത സ്പോട്ട് കിക്ക് ലക്ഷ്യം കണാതെ പോയി.
വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് വിട്ടപ്പോൾ ഗ്രീസ്മാനും എംബാപ്പെയും സബ്സ്റ്റ്യൂട്ട് ആയെത്തിയ ഡെംബെലെയും വല കുലുക്കി. ആദ്യ പകുതിയിൽ വെയിൽസ് ഡിഫന്ററിന്റെ ബോക്സിനുള്ളിലെ ഹാൻഡ് ബോളാണ് ഫ്രാൻസിന് പെനാൽറ്റി കിക്ക് ലഭ്യമാക്കിയത്. തന്റെ ഇടത്തേക്ക് അടിച്ച ബെൻസിമയ്ക്ക് പിഴച്ചപ്പോൾ മികച്ച ഡൈവിങ്ങിലൂടെ ഡാനി വാർഡ് പന്ത് ഗോൾവലയ്ക്കപ്പുറം നിർത്തി.
Karim Benzema has now missed three penalties in his career:
â Squawka Football (@Squawka) June 2, 2021
vs. Sweden (2014)
vs. Switzerland (2014)
vs. Wales (2021)
They have all been for France. pic.twitter.com/9wsefQ7afy
ഫ്രാൻസിന് വേണ്ടി ഇതോടെ താനെടുത്ത അവസാന മൂന്ന് പെനാൽറ്റികളും ബെൻസെമ നഷ്ടപ്പെടുത്തി. 81 കളികളിലാണ് ബെൻസിമ ഫ്രഞ്ച് കുപ്പായത്തിൽ ഇറങ്ങിയത്. 27 ഗോളുകൾ താരത്തിന്റെ പേരിലുണ്ട്. 2015 ഒക്ടോബറിൽ അർമെനിയക്കെതിരെ കളിച്ചതായിരുന്നു അവസാന മത്സരം. സെക്സ് ടേപ്പ് സ്കാൻഡലിന് ശേഷം ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും റയലിന് വേണ്ടി പുറത്തെടുത്ത മികവ് വീണ്ടും ബെൻസെമയെ ദേശിയ ടീമിലേക്ക് എത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

