
റിങ്കു സിങ് 'മാജിക്ക്'... അങ്ങനെ കൊല്‍ക്കത്ത ജയിച്ചു!
പുറത്താകാതെ 34 പന്തിൽ 53 റൺസ്

കൊല്‍ക്കത്ത: ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ആറ് മത്സരങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവരുടെ മുഖത്ത് വിജയ സ്മിതം വിടര്‍ന്നത്. രാജസ്ഥാന് റോയല്‍സിനെ കെകെആര്‍ 4 വിക്കറ്റിനു വീഴ്ത്തി. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ ഒതുക്കാന്‍ കൊല്‍ക്കത്തയ്ക്കു സാധിച്ചു. മറുപടി പറയാനിറങ്ങിയ അവര്‍ തുടക്കത്തില്‍ പതറിയെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തിയ വൈസ് ക്യാപ്റ്റന്‍ റിങ്കു സിങ്, അനുകുല്‍ റോയ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്.
ഒരു ഘട്ടത്തില്‍ കൊല്‍ക്കത്ത 85 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി മറ്റൊരു പരാജയത്തിന്റെ വക്കില്‍ നില്‍ക്കുകയായിരുന്നു. റിങ്കു സിങിന്റെ നിര്‍ണായക ഇന്നിങ്സാണ് അവര്‍ക്കു കരുത്തായത്. സിക്സടിച്ചാണ് താരം ടീമിനെ ആദ്യ ജയത്തിലേക്ക് നയിച്ചത്.
റിങ്കു പുറത്താകാതെ 34 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 53 റണ്‍സെടുത്തു. ഉറച്ച പിന്തുണ നല്കി അനുകുലും ഒരറ്റം കാത്തു. താരം പുറത്താകാതെ 16 പന്തില്‍ 29 റണ്‍സെടുത്തു. 2 സിക്സും ഒരു ഫോറും അനുകുല്‍ പറത്തി.
WHAT TO READ NEXT

മതീഷ പതിരന തിരിച്ചെത്തി; കെകെആർ രക്ഷപ്പെടുമോ?
കാമറൂണ്‍ ഗ്രീന്‍ 13 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്തു. റോവ്മാന്‍ പവല്‍ 20 പന്തില്‍ 23 റണ്‍സെടുത്തു നിര്‍ണായക സംഭാവന നല്കി. താരം 2 ഫോറും ഒരു സിക്സും പറത്തി.
ജയത്തിലേക്ക് ബാറ്റെടുത്ത കെകെആറിന് ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ടിം സെയ്ഫര്‍ടിനെ നഷ്ടമായി. താരം ഗോള്‍ഡന്‍ ഡക്ക്. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും വീണു. താരം 2 പന്തില്‍ പൂജ്യം. ഓപ്പണര്‍മാരെ പൂജ്യത്തിനു നഷ്ടമായ കെകെആറിനു പിന്നാലെ അംഗ്കൃഷ് രഘുവംശിയേയും (10) നഷ്ടപ്പെട്ടു. പിന്നീടാണ് കൊല്‍ക്കത്ത കളിയിലേക്ക് പതിയെ മടങ്ങിയെത്തിയത്.
രാജസ്ഥാനായി രവീന്ദ്ര ജഡേജ ബൗളിങില്‍ തിളങ്ങി. താരം 3 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, രവി ബിഷ്ണോയ്, യഷ് രാജ് പുഞ്ജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
WHAT TO READ NEXT

സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റൻ? ഋതുരാജിന്റെ കസേരയ്ക്ക് 'ഇളക്കം'!
ടോസ് നേടി രാജസ്ഥാന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ബൗളിങ് നിര മികവോടെ പന്തെറിഞ്ഞപ്പോള്‍ രാജസ്ഥാന് റോയല്‍സിന്റെ മികച്ച സ്കോര്‍ നേടാനുള്ള മോഹം പൊലിഞ്ഞു. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് മടങ്ങിയെത്തി. സുനില്‍ നരെയ്ന് ബൗളിങിലെ തന്റെ ആധിപത്യം തുടര്‍ന്നു. പേസര്‍ കാര്‍ത്തിക് ത്യാഗിയും മികച്ച പന്തുകളുമായി കളം വാണതോടെ രാജസ്ഥാനു മികച്ച തുടക്കം കിട്ടിയിട്ടും അതു മുതലെടുക്കാന്‍ സാധിക്കാതെ പോയി.
വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന ഓപ്പണിങ് സഖ്യം 8.4 ഓവറില്‍ ടീം സ്കോര്‍ 81 റണ്‍സിലെത്തിച്ചാണ് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ഒരാളും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാതിരുന്നത് രാജസ്ഥാനു തിരിച്ചടിയായി.
വൈഭവ് 28 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം 28 പന്തില്‍ 46 റണ്‍സെടുത്തു. യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 4 ഫോറും 2 സിക്സും പറത്തി 39 റണ്‍സും കണ്ടെത്തി. വരുണ്‍ പന്തെറിയാന്‍ എത്തിയതോടെയാണ് രാജസ്ഥാന് കാര്യങ്ങള്‍ കൈവിട്ടു പോയത്.
വൈഭവിനെ മടക്കി വരുണാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, 15 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നിവരാണ് രാജസ്ഥാന് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
വരുണ്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. നരെയ്ന് 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗിയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Rinku Singh magic at the Eden as Kolkata Knight Riders secure their first win of the season by four wickets
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



