ഊന്നുവടി വലിച്ചെറിഞ്ഞ് പന്ത്; ആരോ​ഗ്യസ്ഥിതിയിൽ വലിയ പുരോഗതി; വിഡിയോ

ഇൻസ്റ്റാ​ഗ്രാം വിഡിയോയിലൂടെയാണ് താരം ആരോ​ഗ്യസ്ഥിതിയെ കുറിച്ച് അറിയിച്ചത് 

ഋഷഭ് പന്ത് / ചിത്രം ഇൻസ്റ്റാ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിൻറെ ആരോഗ്യനിലയിൽ വലിയ പുരോഗതി. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന താരം ഊന്നു വടിയുടെ സഹായത്തോടെയായിരുന്നു നടന്നിരുന്നത്. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഇപ്പോൾ ഊന്നുവടി പൂർണമായും ഉപേക്ഷിച്ചു. ഇതിന്റെ വിഡിയോ താരം തന്നെയാണ് ഇൻസ്റ്റാ​ഗ്രാം പേജിലൂടെ പങ്കുവെച്ചു.

ഊന്നു വടി വലിച്ചെറിഞ്ഞ് സ്വന്തമായി നടക്കുന്ന പന്തിനെ വിഡിയോയിൽ കാണാം. വിഡിയോക്ക് താഴെ സൂര്യകുമാർ യാദവ് അടക്കമുള്ള പ്രമുഖ താരങ്ങളൊക്കെ കമൻറ് ചെയ്തിട്ടുണ്ട്. പന്ത് ചികിത്സയിൽ തുടരുകയാണ്. ഏകദിന ലോകകപ്പ് ഉൾപ്പെടെ ഈ വർഷത്തെയും വരും വർഷത്തെയും നിർണായക മത്സരങ്ങളൊക്കെ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാണ്. അദ്ദേഹം എന്ന് സുഖംപ്രാപിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യൻ ടീമിലെത്തുമെന്ന് വ്യക്തമല്ല.

കഴിഞ്ഞ ഡിസംബറിലാണ് ഋഷഭ് പന്തിന് കാറപടകത്തിൽ ഗുരുതര പരിക്കേറ്റത്. റൂർക്കിയിൽ നിന്ന് കുടുംബത്തെ സന്ദർശിക്കാനായി ഡൽഹിയിലേക്ക് കാറിൽ വരുമ്പോഴാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. ഡ്രൈവിങ്ങിനിടെ താരം ഉറങ്ങിപ്പോയതോടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now