റിഷഭ് പന്ത് വൈറ്റ്‌ബോള്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു, സ്ഥാനം നഷ്ടമാവുക സഞ്ജുവിന് 

017ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയതിന് ശേഷം മൂന്ന് വട്ടമാണ് റിഷഭ് പന്തിനെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയത്

റിഷഭ് പന്ത്, സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST
Edited by :migrator

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റിന് മുന്‍പിലും പിന്നിലും മികവ് കാണിച്ച റിഷഭ് പന്ത് വൈറ്റ് ബോള്‍ ടീമിലേക്കും മടങ്ങി എത്തുന്നു. സിഡ്‌നി, ഗബ്ബ ടെസ്റ്റില്‍ മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ പന്ത്, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് രണ്ട് അര്‍ധ ശതകം കണ്ടെത്തി. മിന്നല്‍ സ്റ്റംപിങ്ങുകളുമായും പന്ത് കളം നിറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തും എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. റിഷഭ് പന്തിന്റെ വൈറ്റ് ബോള്‍ ടീമിലേക്കുള്ള തിരിച്ചു വരവ് തിരിച്ചടിയാവുക സഞ്ജു സാംസണിന് ആവുമെന്നാണ് സൂചന. 

സഞ്ജുവിനെ ഒഴിവാക്കിയാവും പന്തിനെ ടീമിലേക്ക് തിരികെ വിളിക്കുക. 2017ല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയതിന് ശേഷം മൂന്ന് വട്ടമാണ് റിഷഭ് പന്തിനെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയത്. റിഷഭ് പന്ത് ടീമിലേക്ക് എത്തിയാലും വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിനെ തന്നെ ഇന്ത്യ നിര്‍ത്തുമോ എന്ന ചോദ്യവും ഉയരുന്നു. 

വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം ഇതോടെ സഞ്ജുവിന് നിര്‍ണായകമാവുമെന്ന് വ്യക്തമാണ്. സൂര്യകുമാര്‍ യാദവിനും ടി20 ടീമിലേക്ക് വിളി എത്തിയേക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now