
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ദുബായ്: രാജസ്ഥാന് റോയല്‍സിന് എതിരെ സെഞ്ചുറി നേടിയ ഋതുരാജ് ഗയ്കവാദിനെ പ്രശംസയില്‍ മൂടി ഇതിഹാസ താരം ബ്രയാന്‍ ലാറ. കെ എല്‍ രാഹുലിന്റെ വിഭാഗത്തില്‍ വരുന്ന കളിക്കാരനാണ് ഋതുരാജ് എന്ന് ലാറ പറഞ്ഞു.
അവസാന ഓവറുകളില്‍ കൂടുതല്‍ സ്ട്രൈക്ക് ലഭിച്ചെങ്കില്‍ 135ലേക്കോ മറ്റോ ഋതുരാജ് സ്കോര്‍ ഉയര്ത്തിയാനെ. കംപ്ലീറ്റ് ബാറ്റ്സ്മാന്ഷിപ്പാണ് ഇവിടെ കണ്ടത്. അതാണ് എനിക്ക് ഋതുരാജില്‍ ഇഷ്ടമായത്. ഇഋതുരാജ് ഇന്നിങ്സ് രൂപപ്പെടുത്തിയ വിധം. ഇന്നിങ്സിന്റെ രണ്ടാം ഭാഗത്തില്‍ കരുത്ത് കാണിച്ച വിധം. കാണുമ്പോള്‍ അതിശയിപ്പിക്കുന്ന ഇന്നിങ്സ് ആണ്, ലാറ പറഞ്ഞു.
That moment when @Ruutu1331 completed his maiden #VIVOIPL
â IndianPremierLeague (@IPL) October 2, 2021
TAKE. A. BOW! #VIVOIPL | #RRvCSK | @ChennaiIPL
Scorecard https://t.co/jo6AKQBhuK pic.twitter.com/nRS830RvK8
നല്ല ക്രിക്കറ്റ് ഷോട്ട് കളിച്ച് കൂറ്റന്‍ സ്കോര്‍ കണ്ടെത്താം എന്ന് ഋതുരാജ് ഇവിടെ കാണിച്ച് തരുന്നു. ബാറ്റര്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നത് അതിലാണ്. വിസ്മയിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ് അത്. കെഎല്‍ രാഹുലിന്റെ കാറ്റഗറിയിലാണ് ഇനി ഞാന്‍ ഋതുരാജിനെ ഉള്‍പ്പെടുത്തുന്നത് എന്നും ലാറ പറഞ്ഞു.
2021 ഐപിഎല്‍ സീസണില്‍ 500 റണ്‍സ് ഋതുരാജ് പിന്നിട്ട് കഴിഞ്ഞു. 12 കളിയില്‍ നിന്ന് 50ന് മുകളില്‍ ബാറ്റിങ് ശരാശരി വെച്ച് 508 റണ്‍സ് ആണ് ഋതുരാജ് ഇതുവരെ സ്കോര്‍ ചെയ്തത്. സ്ട്രൈക്ക്റേറ്റ് 140ന് മുകളിലും. രാജസ്ഥാനെതിരെ 60 പന്തില്‍ നിന്ന് 9 ഫോറും അഞ്ച് സിക്സും പറത്തി 101 റണ്‍സോടെയാണ് ഋതുരാജ് പുറത്താവാതെ നിന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



