
News Now
മുംബൈ: ചെന്നൈയുടെ ഓപ്പണര്മാരെ പവര്പ്ലേയില് തന്നെ മടക്കി സണ്റൈസേഴ്സ് ഹൈദരാബാദ്. ഇവിടെ ഋതുരാജിനെ പുറത്താക്കാന് നടരാജനില് നിന്ന് വന്ന ഡെലിവറിയാണ് ഇപ്പോള് ആരാധകരുടെ കണ്ണിലുടക്കുന്നത്.
തന്റെ സ്പെല്ലിലെ ആദ്യത്തെ ഡെലിവറിയില് തന്നെ നടരാജന് വിക്കറ്റ് വീഴ്ത്തി. നടരാജന്റെ ഇന്സ്വിങ്ങിങ് യോര്ക്കര് ഋതുരാജിന്റെ മിഡില് സ്റ്റംപ് ഇളക്കി. 13 പന്തില് നിന്ന് 16 റണ്സുമായാണ് ഋതുരാജ് മടങ്ങിയത്. സീസണില് ഫോം കണ്ടെത്താനാവാതെ നിരാശപ്പെടുത്തുകയാണ് ഋതുരാജ്.
Bamboozled! T Natarajan's dream delivery to dismiss Ruturaj Gaikwad. He did what he is known for.#CSKvSRH #CSKvsSRH #SRHvsCSK #IPL2022 pic.twitter.com/YIPUQFAL6b
â Mohit Pandey (@mohitherapy) April 9, 2022
15 റണ്സുമായാണ് ഉത്തപ്പ മടങ്ങിയത്
15 റണ്സുമായാണ് ഉത്തപ്പ മടങ്ങിയത്. വാഷിങ്ടണ് സുന്ദറിന്റെ ഡെലിവറിയില് സ്ലോഗ് സ്വീപ്പിന് ശ്രമിക്കുകയായിരുന്നു ഉത്തപ്പ. എന്നാല് ലോങ് ഓണില് മര്ക്രമിന്റെ കൈകളില് ഒതുങ്ങി. ഓപ്പണര്മാരെ തുടക്കത്തില് തന്നെ നഷ്ടമായതോടെ ചെന്നൈക്ക് ഭേദപ്പെട്ട സ്കോറിലേക്ക് എത്താന് മിഡില് ഓര്ഡര് ബാറ്റേഴ്സിന്റെ മികച്ച പ്രകടനം വേണം.
സീസണില് ഇതുവരെ ഒരു ജയം പോലും നേടാന് ഹൈദരാബാദിനും ചെന്നൈക്കും കഴിഞ്ഞിട്ടില്ല. ആദ്യ മൂന്ന് കളിയിലും ചെന്നൈ തോറ്റപ്പോള് കളിച്ച രണ്ട് കളിയിലും ഹൈദരാബാദ് തോറ്റ് കഴിഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ,
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






