
News Now
ദുബായ്: റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ തോല്വിയിലേക്ക് വീണതിന് പിന്നാലെ രാജസ്ഥാന് റോയല്സിന്റെ പ്ലേഓഫ് പ്രതീക്ഷകള്ക്ക് മേല് കരിനിഴല് വീണിരുന്നു. എന്നാല് പ്ലേഓഫ് കടക്കാനുള്ള സാധ്യതകള് ഇനിയും സഞ്ജുവിനും കൂട്ടര്ക്കും മുന്പില് അസ്തമിച്ചിട്ടില്ല.
നിലവില് 11 കളിയില് നിന്ന് നാല് ജയവും ഏഴ് തോല്വിയുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന് റോയല്സ്. എട്ട് പോയിന്റുമായി രാജസ്ഥാന് മുന്പില് ആറാം സ്ഥാനത്തുള്ളത് പഞ്ചാബും. 10 പോയിന്റോടെ മുംബൈയാണ് അഞ്ചാം സ്ഥാനത്ത്. നെറ്റ് റണ്റേറ്റിലും രാജസ്ഥാന് പിന്നിലായതിനാല് പ്ലേഓഫ് കടക്കാനുള്ള സാധ്യത വിരളമാണ്.
പ്ലേഓഫ് കടക്കണം എങ്കില് ഇനിയുള്ള മൂന്ന് മത്സരത്തിലും രാജസ്ഥാന് ജയം ഉറപ്പാക്കണം. ഈ മൂന്ന് ജയങ്ങളും വലിയ മാര്ജിനിലും ആയിരിക്കണം. എങ്കില് മാത്രമേ നെറ്റ് റണ്റേറ്റില് മറ്റ് ടീമുകളെ മറികടക്കാന് സാധിക്കുകയുള്ളു. നിലവില് 10 പോയിന്റുമായി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് നാലാം സ്ഥാനത്ത്.
ചെന്നൈ, മുംബൈ, കൊല്ക്കത്ത ടീമുകളെയാണ് രാജസ്ഥാന് ഇനി നേരിടുന്നത്. ഇവര്ക്കെതിരെ ജയിക്കണം എന്നതിനൊപ്പം കൊല്ക്കത്ത ഇനിയുള്ള തങ്ങളുടെ മത്സരങ്ങളില് ഒന്നില് കൂടുതല് ജയം പിടിക്കരുത്. മുംബൈ ഇന്ത്യന്സും പഞ്ചാബ് കിങ്സും രണ്ടില് കൂടുതല് ജയം പിടിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







