രണ്ട് കളിക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചാല്‍ രോഹിത്തിനും ഇഷാന്തിനും രണ്ടാമത്തെ ടെസ്റ്റിന് മുന്‍പായി ടീമിനൊപ്പം ചേരാനാവും

Last Updated :20 January 2024, 8:33 am IST

News Now

മുംബൈ: രോഹിത്, ഇഷാന്ത് എന്നിവരുടെ ക്വാറന്റൈനില്‍ ഇളവ് അനുവദിക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നു. ബിസിസിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റൈനില്‍ ഇളവ് നല്‍കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയ സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച ചെയ്യുന്നത്. 

രണ്ട് കളിക്കാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചാല്‍ രോഹിത്തിനും ഇഷാന്തിനും രണ്ടാമത്തെ ടെസ്റ്റിന് മുന്‍പായി ടീമിനൊപ്പം ചേരാനാവും, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രോഹിത്തിനും, ഇഷാന്ത് ശര്‍മയ്ക്കും ടെസ്റ്റ് പരമ്പര മുഴുവന്‍ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അവസാന രണ്ട് ടെസ്റ്റ് കളിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് സൂചന. നിലവില്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് രോഹിത്തും ഇഷാന്ത് ശര്‍മയും. 

രണ്ട് കളിക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടം ഇളവ് അനുവദിക്കും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഐപിഎല്ലിന്റെ സമയത്തും ബിസിസിഐ സമാനമായ നീക്കം നടത്തിയിരുന്നു. ഇതിലൂടെ യുഎഇയില്‍ എത്തിയ കളിക്കാരുടെ ക്വാറന്റൈന്‍ 7 ദിവസമായി ചുരുക്കാനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates