ഇനി വിൻഡീസ് 'ടെസ്റ്റ്'- ഇന്ത്യ കരീബിയൻ മണ്ണിലേക്ക്; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ
രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന പോരാട്ടങ്ങളും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ വിൻഡീസിൽ കളിക്കുക

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവി മറക്കാം. 2023-25 വർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യ ജൂലൈ മുതൽ ഇറങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരീക്ഷണ ശാല കരീബിയൻ മണ്ണാണ്. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലൈയിൽ ആരംഭിക്കും.
പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന പോരാട്ടങ്ങളും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ വിൻഡീസിൽ കളിക്കുക.
ജൂലൈ 12ന് ടെസ്റ്റ് പോരാട്ടങ്ങളോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതൽ. ഈ ടെസ്റ്റ് പരമ്പരയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടങ്ങൾ.
Â
â BCCI (@BCCI) June 12, 2023
 Tests
 ODIs
 T20Is
Here's the schedule of India's Tour of West Indies #TeamIndia | #WIvIND pic.twitter.com/U7qwSBzg84
പര്യടനത്തിലെ ഏകദിന പോരാട്ടങ്ങൾ ജൂലൈ 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളിൽ നടക്കും. ടി20 പരമ്പര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് പോരാട്ടങ്ങൾ.
കെൻസിങ്ടൻ ഓവൽ സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് ഏകദിന പോരാട്ടങ്ങൾ. അവസാന ഏകദിനം ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ അരങ്ങേറും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

