
ഓവലിലെ സെഞ്ചുറി, രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും കടപുഴക്കി രോഹിത് ശര്‍മ
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രാഹുല്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ സെഞ്ചുറി കണ്ടെത്തിയ രോഹിത് ശര്‍മ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്നു. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രാഹുല്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്.
9 സെഞ്ചുറികളാണ് ഇംഗ്ലണ്ടില്‍ രോഹിത് നേടിയത്. 8 സെഞ്ചുറികളാണ് രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ളത്. രോഹിത്തിന്റെ ഇംഗ്ലണ്ടിലെ 9 സെഞ്ചുറികളില്‍ അവസാന എട്ടും വന്നത് 2018ന് ശേഷമാണ്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കണ്ടെത്തിയ വിദേശ താരം ബ്രാഡ്മാന് ആണ്.
11 സെഞ്ചുറികളാണ് ഇംഗ്ലണ്ടില്‍ ബ്രാഡ്മാന് നേടിയത്. ഇംഗ്ലണ്ടില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി കണ്ടെത്തുന്ന ആദ്യ താരമാണ് രോഹിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന നേട്ടവും ഓവലില്‍ രോഹിത് പിന്നിട്ടു.
The Oval Diaries with Rohit & Pujara
â BCCI (@BCCI) September 5, 2021
Of role reversals, patience, putting up a century stand & scoring a maiden Test ton overseas - @ImRo45 chats up with @cheteshwar1 - by @RajalArora
Full interview #TeamIndia #ENGvIND https://t.co/uchiiJPyD7 pic.twitter.com/1zuuznpOVl
രോഹിത്-പൂജാര കൂട്ടുകെട്ടാണ് ഓവലിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിന് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ 153 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കണ്ടെത്തിയത്. 256 പന്തില്‍ നിന്ന് 14 ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെയായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. പൂജാര 127 പന്തില്‍ നിന്ന് 61 റണ്‍സ് നേടി. മൂന്നാം ദിനം അവസാനിപ്പിക്കുമ്പോള്‍ 171 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


