അര്‍ധ ശതകത്തിന് അരികെ വീണ് രോഹിത് ശര്‍മ; 250 പിന്നിട്ട് ഇന്ത്യയുടെ ലീഡ്
ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തുന്നു
ബെംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തുന്നു. 33 ഓവറിലേക്ക് കളി എത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ലീഡ് 260 റണ്‍സ്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധ ശതകത്തിന് അടുത്ത് വെച്ച് പുറത്തായി. 46 റണ്‍സില്‍ നില്‍ക്കെ ധനഞ്ജയ സില്‍വയാണ് രോഹിത്തിനെ മടക്കിയത്. 143 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 42 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ മായങ്ക് അഗര്‍വാളിനെ നഷ്ടമായിരുന്നു. 34 പന്തില്‍ നിന്ന് 5 ബൗണ്ടറിയോടെ 22 റണ്‍സ് എടുത്താണ് മായങ്ക് മടങ്ങിയത്.
പിന്നാലെ രോഹിത്തും ഹനുമാ വിഹാരിയും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 79 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 46 റണ്‍സില്‍ നില്‍ക്കെ രോഹിത്തും മടങ്ങി. 32 റണ്‍സുമായി ക്രീസില്‍ നില്ക്കുന്ന ഹനുമാ വിഹാരിക്കൊപ്പം രണ്ട് റണ്‍സുമായി കോഹ് ലിയാണ് ക്രീസില്‍.
Rohit Sharma goes for the big one but holes out in the deep four runs short of his fifty.
â ICC (@ICC) March 13, 2022
are 98/2 and lead by 241 runs.#WTC23 | #INDvSL | https://t.co/g6fD3n4ID2 pic.twitter.com/ZDY5HeeDku
നേരത്തെ 86-6 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 26 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ഔട്ടായിരുന്നു. 5 വിക്കറ്റ് വീഴ്ത്തി ബുമ്രയാണ് ലങ്കയെ തകര്‍ത്തത്. 43 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസ് ആണ് ലങ്കയുടെ ടോപ് സ്കോറര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

