
കോഹ്ലിയുടെ സിക്സ് വേട്ട മറികടന്ന് രോഹിത്; കൂടുതല്‍ സിക്സ് പറത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍
60 സിക്സ് ആണ് ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് അടിച്ചത്
സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യില്‍ 11 റണ്‍സില്‍ നില്‍ക്കെ പരിക്ക് അലട്ടിയതോടെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ അതിനിടയില്‍ ഒരു റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ പേരില്‍ ചേര്‍ത്തു.
ട്വന്റി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്നു ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന വിരാട് കോഹ് ലിയുടെ റെക്കോര്‍ഡ് ആണ് രോഹിത് ഇവിടെ മറികടന്നത്. 60 സിക്സ് ആണ് ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് അടിച്ചത്. വിരാട് കോഹ് ലി 59 സിക്സും.
Captain Rohit Sharma is happy after the win in the third T20. #IndvWI pic.twitter.com/WGfE4vLGaw
â Johns. (@CricCrazyJohns) August 2, 2022
വിന്‍ഡിസിന് എതിരായ മൂന്നാം ട്വന്റി20യില്‍ 11 റണ്‍സ് എടുത്ത് മടങ്ങുമ്പോള്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ഒരു സിക്സും ഫോറും പറന്നിരുന്നു. അല്‍സാരി ജോസഫിനെ സിക്സ് പറത്തിയാണ് കോഹ് ലിയുടെ നേട്ടം രോഹിത് മറികടന്നത്.
മത്സരത്തിന് ശേഷം പരിക്കില്‍ ആശങ്ക വേണ്ട എന്നാണ് രോഹിത് പ്രതികരിച്ചത്. ഞാന്‍ ഇപ്പോള്‍ ഓക്കെയാണ്. അടുത്ത മത്സരത്തിന് മുന്‍പായി സമയമുണ്ട്. അപ്പോഴേക്കും ശരിയാവും എന്നാണ് കരുതുന്നത് എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. മൂന്നാം ട്വന്റി20യില്‍ ജയിച്ചതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്‍പിലെത്തി. ഓഗസ്റ്റ് ആറിനാണ് പരമ്പരയിലെ നാലാമത്തെ മത്സരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും



